മഅ്ദനിക്ക് വിദഗ്ധ ചികിത്സ: മന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകി
text_fieldsമഅ്ദനിക്ക് ചികിത്സ ലഭ്യമാക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് മന്ത്രി പി. രാജീവിന് സിറ്റിസൺ ഫോറം ഫോർ മഅ്ദനി ചെയർമാൻ ഡോ. സെബാസ്റ്റ്യൻ പോളിന്റെ നേതൃത്വത്തിൽ നിവേദനം നൽകുന്നു
കൊച്ചി: പി.ഡി.പി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനും ജീവന് നിലനിര്‍ത്താനും അടിയന്തര ഇടപെടലുണ്ടാകണമെന്ന് ആവശ്യപ്പെട്ട് മന്ത്രി പി. രാജീവിനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സിറ്റിസണ്‍ ഫോറം ഫോര്‍ മഅ്ദനി ചെയര്മാന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ നിവേദനം നല്കി.
ജില്ല കോഓഡിനേറ്റര്‍ ടി.എ. മുജീബ് റഹ്മാന്, മനുഷ്യാവകാശ പ്രവര്ത്തകന് സി.ആര്. നീലകണ്ഠന്, പി.ഡി.പി ജില്ല പ്രസിഡന്റ് അഷറഫ് വാഴക്കാല, സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര, ആം ആദ്മി പാര്‍ട്ടി പ്രതിനിധി റിയാസ് യൂസുഫ് തുടങ്ങിയവര്‍ നിവേദന സംഘത്തില്‍ ഉണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

