Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേശീയപാത പ്രശ്നങ്ങൾ...

ദേശീയപാത പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധ സംഘം: മന്ത്രി പി.കെ. ബഷീർ

text_fields
bookmark_border
ദേശീയപാത പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധ സംഘം: മന്ത്രി പി.കെ. ബഷീർ
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നും ആ​വ​ശ്യ​മാ​യ പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ നി​ർ​ദേ​ശി​ക്കാ​നും ജി​യോ ടെ​ക്‌​നി​ക്ക​ൽ വി​ദ​ഗ്ധ​രെ നി​യ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​ർ അ​റി​യി​ച്ചു. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടു​ത്തി​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​ശ്‌​ന​ങ്ങ​ളും അ​തി​നെ​ത്തു​ട​ർ​ന്ന് ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യ ആ​ശ​ങ്ക​ക​ളും പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​യെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ അ​ധി​കൃ​ത​രു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തി​യ ഉ​ന്ന​ത​ത​ല ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം. ദേ​ശീ​യ​പാ​ത 66ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ൾ പ​ഠി​ക്കാ​ൻ എ​ട്ട് ജി​യോ ടെ​ക്‌​നി​ക്ക​ൽ ഏ​ജ​ൻ​സി​ക​ളെ ഇ​തി​ന​കം നി​യ​മി​ച്ച​താ​യി എ​ൻ.​എ​ച്ച്.​എ.​ഐ അ​ധി​കൃ​ത​ർ മ​ന്ത്രി​യെ അ​റി​യി​ച്ചു. പ്ര​ഫ. ജി.​വി. റാ​വു (ഐ.​ഐ.​ടി ഡ​ൽ​ഹി), ടി.​കെ. സു​ഭാ​ഷ് (ഐ. ​ഐ.​ടി പാ​ല​ക്കാ​ട്) എ​ന്നീ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ ഈ ​ഏ​ജ​ൻ​സി​ക​ൾ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ദേ​ശീ​യ​പാ​ത 66ന്‍റെ ആ​കെ 642 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ 519 കി​ലോ​മീ​റ്റ​ർ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​താ​യി യോ​ഗം വി​ല​യി​രു​ത്തി. ശേ​ഷി​ക്കു​ന്ന ജോ​ലി​ക​ൾ ഒ​രു വ​ർ​ഷ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കാ​ൻ മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. കേ​ര​ള​ത്തി​ന് കൂ​ടു​ത​ൽ ദേ​ശീ​യ​പാ​ത പ​ദ്ധ​തി​ക​ൾ അ​നു​വ​ദി​ക്കു​ന്ന കാ​ര്യം കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി​യു​മാ​യി ഉ​ട​ൻ ച​ർ​ച്ച ചെ​യ്യും. ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ കേ​സു​ക​ളി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ഓ​രോ ജി​ല്ല​യി​ലെ​യും ക​ല​ക്ട​ർ​മാ​ർ പ്ര​ത്യേ​ക മു​ഴു​വ​ൻ​സ​മ​യ ടീ​മു​ക​ളെ നി​യോ​ഗി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

യോ​ഗ​ത്തി​ൽ ദേ​ശീ​യ​പാ​ത റീ​ജി​ന​ൽ ഓ​ഫി​സ​ർ കേ​ണ​ൽ എ.​കെ. ജാ​ൻ​പാ​സ്, പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി ഡോ. ​അ​ദീ​ല അ​ബ്ദു​ല്ല, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ഡീ​ഷ​ന​ൽ സെ​ക്ര​ട്ട​റി വി.​ആ​ർ. വി​നോ​ദ്, ജി​ല്ല ക​ല​ക്ട​ർ​മാ​ർ, ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി പ്രോ​ജ​ക്ട്​ ഡ​യ​റ​ക്ട​ർ​മാ​ർ, ചീ​ഫ് എ​ൻ​ജി​നീ​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National HighwayMinisterstudyPK Basheer
News Summary - Expert team to study national highway issues: Minister P.K. Basheer
Next Story