കണ്ണൂർ സെൻട്രൽ ജയിൽ സുരക്ഷ കൂട്ടാൻ ശിപാർശ ചെയ്യുമെന്ന് വിദഗ്ധ സമിതി
text_fieldsകണ്ണൂർ: ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷ കൂട്ടാൻ ശിപാർശ ചെയ്യുമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി. ജയിലിൽ ആധുനിക സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും തടവുകാർക്ക് അനാവശ്യമായി സൗകര്യങ്ങൾ നൽകുന്നത് തടയണമെന്നും സമിതി വിലയിരുത്തി.
ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തെ കുറിച്ച് അന്വേഷിക്കാൻ ചൊവ്വാഴ്ചയാണ് റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരും റിട്ട. ഡി.ജി.പി ജേക്കബ് പുന്നൂസും ഉൾപ്പെടുന്ന സമിതിയംഗങ്ങൾ കണ്ണൂർ സെൻട്രൽ ജയിലിലെത്തിയത്. തടവുകാരെ ഉൾക്കൊള്ളാൻ പുതിയ ജയിൽ വേണ്ടിവരുമെന്നും ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ ശിപാർശ ചെയ്യുമെന്നും ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

