Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡാം തുറക്കൽ...

ഡാം തുറക്കൽ തീരുമാനിക്കാൻ വിദഗ്​ധ സമിതി

text_fields
bookmark_border
ഡാം തുറക്കൽ തീരുമാനിക്കാൻ വിദഗ്​ധ സമിതി
cancel

തിരുവനന്തപുരം: അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ വിവിധ അണക്കെട്ടുകൾ തുറക്കുന്നത്​ തീരുമാനിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയ​െൻറ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. അതത് ഡാമുകളിലെ വെള്ളത്തി​െൻറ അളവ് നോക്കി വിദഗ്ധസമിതി തിരുമാനമെടുക്കും. തുറക്കുന്നതിന് കൃത്യമായ മണിക്കൂറുകള്‍ മുമ്പ് ജില്ല കലക്ടര്‍മാരെ അറിയിക്കണം. പ്രദേശവാസികളെ ഒഴിപ്പിക്കാൻ ആവശ്യമായ സമയം നല്‍കും. പെട്ടെന്ന് തുറക്കുമ്പോള്‍ ഉണ്ടാകാവുന്ന ഭവിഷ്യത്ത്​ ഒഴിവാക്കാനാണിത്.

ക്യാമ്പുകളില്‍ സജ്ജീകരണങ്ങളൊരുക്കുന്നതിനും ഭക്ഷണം, വസ്ത്രം, കിടക്കാനുള്ള സൗകര്യം എന്നിവ ഉറപ്പാക്കുന്നതിനും റവന്യൂവകുപ്പിന് പുറമെ തദ്ദേശ സ്ഥാപനങ്ങളും ശ്രദ്ധിക്കണമെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. പ്രാദേശിക കൂട്ടായ്മകളുടെ സഹായവും തേടും. രക്ഷാപ്രവർത്തനങ്ങളും മുൻകരുതലുകളും സൂക്ഷ്മമായി വിലയിരുത്തി ഇടപെടാൻ സജ്ജീകരണം ഉറപ്പാക്കും. വൈദ്യുതി ബോര്‍ഡിന്​ കീഴിലുള്ള അണക്കെട്ടുകളില്‍ പത്തനംതിട്ട ജില്ലയിലെ കക്കി, മൂഴിയാര്‍, തൃശൂര്‍ ജില്ലയിലെ ഷോളയാര്‍, പെരിങ്ങല്‍കുത്ത്, ഇടുക്കി ജില്ലയിലെ കുണ്ടള, കല്ലാര്‍കുട്ടി, മാട്ടുപ്പെട്ടി, ലോവര്‍ പെരിയാര്‍ എന്നിവിടങ്ങളിൽ തിങ്കളാഴ്​ച രാവിലെ ചുവന്ന അലർട്ട്​ പ്രഖ്യാപിച്ചിരുന്നു.

ഇടുക്കി, മാട്ടുപ്പെട്ടി, പൊന്മുടി, പമ്പ എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടാണ്​. എറണാകുളം ജില്ലയിലെ ഇടമലയാര്‍ നീല അലർട്ടും. ജലസേചനവകുപ്പി​െൻറ പീച്ചി, ചിമ്മിണി ഡാമുകളുടെ ജലനിരപ്പ് റെഡ് അലർട്ടിൽ ആണ്​. കല്ലട, ചുള്ളിയാര്‍, മീങ്കര, മലമ്പുഴ, മംഗളം ഓറഞ്ച് അലര്‍ട്ടിലും വാഴാനി, പോത്തുണ്ടി നീല അലര്‍ട്ടിലും.

റവന്യൂ, വൈദ്യുതി മന്ത്രിമാരും ചീഫ് സെക്രട്ടറി അടക്കം ഉദ്യോഗസ്ഥരു​ം യോഗത്തില്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DamHeavy Rain
News Summary - Expert committee to decide on dam opening
Next Story