Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക​രി​പ്പൂ​രിൽ...

ക​രി​പ്പൂ​രിൽ ക​സ്​​റ്റം​സ്​ പ​രി​ശോ​ധ​ന​ക്കി​ടെ വിലകൂടിയ വാച്ച്​ കേടുവരുത്തിയെന്ന്​ പരാതി

text_fields
bookmark_border
Large plane again at Karippur: Final report submitted
cancel

ക​രി​പ്പൂ​ർ: ​േകാ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ ക​ർ​ണാ​ട​ക ഭ​ട്​​ക​ൽ സ്വ​ദേ​ശി​യാ​യ യാ​ത്ര​ക്കാ​ര​െൻറ വാ​ച്ച്​ കേ​ടു​വ​രു​ത്തി​യ​താ​യി പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സം ദു​ബൈ​യി​ൽ​നി​ന്ന്​ എ​ത്തി​യ യാ​ത്ര​ക്കാ​ര​െൻറ വാ​ച്ച്​ ക​സ്​​റ്റം​സ്​ പ​രി​ശോ​ധ​ന​ക്കി​ടെ കേ​ടു​വ​രു​ത്തി​യെ​ന്നാ​ണ്​ ക​രി​പ്പൂ​ർ പൊ​ലീ​സി​ൽ​ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വാ​ച്ചി​ൽ സ്വ​ർ​ണ​മു​ണ്ടോ എ​ന്ന​റി​യാ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്ന്​ പ​രാ​തി ല​ഭി​ച്ച​താ​യി ക​രി​പ്പൂ​ർ പൊ​ലീ​സ്​ അ​റി​യി​ച്ചു.

വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ​ക്കും യാ​ത്ര​ക്കാ​ര​ൻ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karippur airportwatchcustoms
News Summary - expensive watch damaged during customs inspection complaint
Next Story