Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗവർണർക്ക് തിരിച്ചടി; സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടി റദ്ദാക്കി
text_fieldsbookmark_border
ആരിഫ് മുഹമ്മദ് ഖാൻ (ഫോട്ടോ: പി.ടി.ഐ)
കൊച്ചി: കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടി ഹൈകോടതി റദ്ദാക്കി. 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി നിലനിൽക്കില്ലെന്നാണ് ഹൈകോടതി വ്യക്തമാക്കിയത്.
കേരള സർവകലാശാലയിലെ വി.സിയെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ ഗവർണർ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സെനറ്റ് അംഗങ്ങൾ ഇതിൽ തീരുമാനമെടുക്കാതെ വിട്ടുനിന്നു. ഇതോടെയായിരുന്നു ഗവർണർ സെനറ്റ് അംഗങ്ങളെ പുറത്താക്കിയത്. ഇതോടെയാണ് 17 സെനറ്റ് അംഗങ്ങൾ ഹൈകോടതിയെ സമീപിച്ചത്.
ചാൻസലറായ തനിക്കെതിരെ പ്രവർത്തിക്കുകയും നിഴൽ യുദ്ധം നടത്തുകയുമാണ് ഒരു കൂട്ടം സെനറ്റ് അംഗങ്ങൾ എന്നാണ് ഗവർണർ ആരോപിച്ചിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

