Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതീക്ഷ തെറ്റി;...

പ്രതീക്ഷ തെറ്റി; ന്യൂനപക്ഷ വോട്ടിൽ ആശങ്കപ്പെട്ട്​ ബി.ജെ.പി

text_fields
bookmark_border
പ്രതീക്ഷ തെറ്റി; ന്യൂനപക്ഷ വോട്ടിൽ ആശങ്കപ്പെട്ട്​ ബി.ജെ.പി
cancel

തി​രു​വ​ന​ന്ത​പു​രം: ഇ​രു​മു​ന്ന​ണി​ക​ളെ​യും ഞെ​ട്ടി​ച്ച്​ നി​ർ​ണാ​യ​ക ശ​ക്​​തി​യാ​കു​മെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി നി​ല​കൊ​ള്ളു​ന്ന ബി.​ജെ.​പി​യെ പ​തി​വു​പോ​ലെ ആ​ശ​ങ്ക​പ്പെ​ടു​ത്തി ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ. ​പ്ര​തീ​ക്ഷി​ച്ച ​ക്രൈ​സ്ത​വ വോ​ട്ടു​ക​ൾ ല​ഭി​ച്ചി​ല്ലെ​ന്ന്​ മാ​ത്ര​മ​ല്ല, ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ മു​സ്​​ലിം വോ​ട്ടു​ക​ൾ കേ​ന്ദ്രീ​ക​രി​ക്ക​പ്പെ​ട്ടെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്​ ബി.​ജെ.​പി നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ൻ.​ഡി.​എ. ഇ​തി​നൊ​പ്പം, എ​സ്.​ഐ.​ആ​റി​നെ തു​ട​ർ​ന്ന്​ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം കു​റ​ഞ്ഞ​തും എ​ഫ്.​സി.​ആ​ർ.​എ നി​യ​മ​ഭേ​ദ​ഗ​തി ബി​ല്ലും തി​രി​ച്ച​ടി​യാ​യെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്.​

വി​ജ​യ​പ്ര​തീ​ക്ഷ പു​ല​ർ​ത്തു​ന്ന പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും ബൂ​ത്തു​​ത​ല ക​ണ​ക്കെ​ടു​പ്പ്​ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ അ​വ​രു​ടെ ആ​ശ​ങ്ക വ​ർ​ധി​ക്കു​ക​യാ​ണ്. പ​ണം, മ​ദ്യം, കി​റ്റ്​ എ​ന്നി​വ ന​ൽ​കി​യാ​ണ്​ വോ​ട്ട്​ പി​ടി​ച്ച​തെ​ന്ന ആ​രോ​പ​ണ​ങ്ങ​ളും തി​രി​ച്ച​ടി​യാ​യെ​ന്ന് നേ​തൃ​ത്വം ആ​ശ​ങ്ക​പ്പെ​ടു​ന്നു​ണ്ട്. ഏ​റെ പ്ര​തീ​ക്ഷ​യു​ള്ള പാ​ല​ക്കാ​ട്ട്​ ശോ​ഭ സു​രേ​ന്ദ്ര​ൻ ആ​ദ്യ​മു​ണ്ടാ​ക്കി​യ ആ​ധി​പ​ത്യം വോ​ട്ടെ​ടു​പ്പ്​ ദി​ന​ത്തി​ൽ ന​ഷ്ട​പ്പെ​ട്ടെ​ന്നാ​ണ് സൂ​ച​ന. ന​ഗ​ര​സ​ഭ​യി​ലെ വോ​ട്ട് എ​ണ്ണി​ത്തീ​രു​മ്പോ​ൾ​ത​ന്നെ ജ​യി​ക്കു​മെ​ന്ന്​ ജി​ല്ല നേ​തൃ​ത്വം അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും പ​ഞ്ചാ​യ​ത്തു​ക​ൾ അ​നു​കൂ​ല​മാ​കു​മോ​യെ​ന്ന്​ ഉ​റ​പ്പി​ച്ച്​ പ​റ​യാ​ൻ അ​വ​ർ​ക്ക്​ സാ​ധി​ക്കു​ന്നി​ല്ല.

നേ​മം തി​രി​ച്ചു​പി​ടി​ക്കാ​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ്​ ച​ന്ദ്ര​ശേ​ഖ​റെ​ത​ന്നെ ഇ​റ​ക്കി​യെ​ങ്കി​ലും അ​വി​ടെ​യും ജ​യം ഉ​റ​പ്പി​ച്ചു​പ​റ​യാ​ൻ ബി.​ജെ.​പി​ക്ക്​ സാ​ധി​ക്കാ​ത്ത​ത്​ മു​സ്​​ലിം വോ​ട്ടു​ക​ൾ കാ​ര​ണ​മാ​ണ്. വി​ജ​യം പ്ര​തീ​ക്ഷി​ക്കു​ന്ന മ​റ്റു​ മ​ണ്ഡ​ല​ങ്ങ​ളാ​യ ക​ഴ​ക്കൂ​ട്ടം, മ​ഞ്ചേ​ശ്വ​രം എ​ന്നി​വി​ട​ങ്ങ​ളി​ലും മു​സ്​​ലിം വോ​ട്ടു​ക​ളു​ടെ ഏ​കീ​ക​ര​ണം ന​ട​ന്നെ​ന്ന്​ ബി.​ജെ.​പി ഭ​യ​ക്കു​ന്നു. മ​ഞ്ചേ​ശ്വ​ര​ത്ത്​ എ​ൽ.​ഡി.​എ​ഫി​ന്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച എ​സ്.​ഡി.​പി.​ഐ വോ​ട്ടു​ക​ൾ പോ​ലും യു.​ഡി.​എ​ഫി​ന്​ കി​ട്ടി​യെ​ന്ന സൂ​ച​ന​യാ​ണ് കെ. ​സു​രേ​ന്ദ്ര​ൻ ക്യാ​മ്പി​നെ നി​രാ​ശ​പ്പെ​ടു​ത്തു​ന്ന​ത്. അ​തി​നൊ​പ്പം എ​സ്.​ഐ.​ആ​ർ മൂ​ലം അ​വി​ടെ വോ​ട്ട്​ ന​ഷ്ടം കൂ​ടു​ത​ൽ സം​ഭ​വി​ച്ച​ത്​ ബി.​ജെ.​പി​ക്കാ​ണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niyamasabha electionminority voteBJP
News Summary - Expectations Falter: BJP Anxious Over Minority Vote Shift in Kerala 2026 Elections
Next Story