Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രവാസി മടക്കം;...

പ്രവാസി മടക്കം; കേ​ര​ള​ത്തി​ന് വെ​ല്ലു​വി​ളി​ക​ളേറെ

text_fields
bookmark_border
പ്രവാസി മടക്കം; കേ​ര​ള​ത്തി​ന് വെ​ല്ലു​വി​ളി​ക​ളേറെ
cancel

ദു​ബൈ: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ നാ​ട്ടി​ലെ​ത്താ​ൻ താ​ൽ​പ​ര്യ​മു​ള്ള പ്ര​വാ​സി​ക​ൾ​ക്കാ​യി നോ​ർ ​ക്ക ഏ​ർ​പെ​ടു​ത്തി​യ ര​ജി​സ്​​ട്രേ​ഷ​ൻ ര​ണ്ട്​ ല​ക്ഷം ക​ട​ന്ന​തോ​ടെ കേ​ര​ള​ത്തി​ന് ​​വെ​ല്ലു​വി​ളി​ക​ള ും വ​ർ​ധി​ക്കു​ന്നു. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ര​ജി​സ്​​േ​ട്ര​ഷ​ൻ ന​ട​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. മൂ​ന്ന്​ ല​ക്ഷം പേ​രെ​ങ്കി​ലും മ​ട​ങ്ങി വ​രു​മെ​ന്നാ​ണ്​ ക​ണ​ക്ക്​ കൂ​ട്ടു​ന്ന​ത്. ഇവരെ നാ​ട്ടി​ലെ​ത്തി​ക ്ക​ണ​മെ​ങ്കി​ൽ കു​റ​ഞ്ഞ​ത്​ 1500ഓ​ളം വി​മാ​ന​സ​ർ​വീ​സു​ക​ളെ​ങ്കി​ലും ​ ന​ട​ത്ത​ണം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി ഒ​രു വി​മാ​ന​ത്തി​ൽ 200-300 യാ​ത്ര​ക്കാ​രെ​യാ​ണ്​ നി​ല​വി​ൽ യു.​എ.​ഇ​യി​ൽ നി​ന്ന്​ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​ന്ന​ത്.

അ​ടി​യ​ന്തി​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന 25,000 പേ​രു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്ക്​ മാ​ത്രം 100 വി​മാ​ന​ങ്ങ​ളെ​ങ്കി​ലും വേ​ണ്ടി വ​രും. ഒ​രു​മി​ച്ച്​ നാ​ട്ടി​ലേ​ക്ക്​ പോ​കേ​ണ്ട കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ പ്ര​ത്യേ​ക സൗ​ക​ര്യം നോ​ർ​ക്ക​യു​ടെ വെ​ബ്​​സൈ​റ്റി​ൽ ഏ​ർ​പെ​ടു​ത്തി​യി​ട്ടി​ല്ല. ഇ​തു​മൂ​ലം ചെ​റി​യ കു​ഞ്ഞു​ങ്ങ​ളു​ള്ള​വ​ർ​ക്കും ഗ​ർ​ഭി​ണി​ക​ൾ​ക്കും കൈ​ത്താ​ങ്ങ്​ ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ൾ​ക്കും നാ​ട്ടി​ൽ പോ​കാ​ൻ പ്രയാസം നേരി​ട്ടേക്കും.

കോ​വി​ഡ്​ നെ​ഗ​റ്റീ​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഉ​ള്ള​വ​രെ മാ​ത്ര​മെ വി​മാ​ന​ത്തി​ൽ ക​യ​റാ​ൻ അ​നു​വ​ദി​ക്കൂ. ല​ക്ഷ​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ​ക്ക്​ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി ഫ​ലം കൃ​ത്യ​സ​മ​യ​ത്ത്​ ന​ൽ​കു​ന്ന​തും വെ​ല്ലു​വി​ളി​യാ​വും. യു.​എ.​ഇ​യി​ൽ നി​ന്ന്​ മാ​ത്രം 50000ലേ​റെ പേ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടു​ണ്ടെ​ന്നാ​ണ്​ അ​റി​വ്.

നാ​ട്ടി​ലെ​ത്തു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന്​ യാ​ത്ര​ക്കാ​ർ​ക്ക്​ ക്വാ​റ​ൻ​റീ​ൻ ഒ​രു​ക്കു​ന്ന​തി​ലെ വെ​ല്ലു​വി​ളി വേ​റെ​യും. ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​രി​ൽ ഭൂ​രി​പ​ക്ഷം പേ​രും വി​ട്ടി​ലെ ക്വാ​റ​ൻ​റീ​നാ​ണ്​ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. ര​ജി​സ്​​േ​ട്ര​ഷ​ൻ തു​ട​ങ്ങി​യ​ത്​ മു​ത​ൽ പ്ര​വാ​സി നാ​ടു​ക​ളി​ലെ വാ​ട്​​സ്​​ആ​പ്പ്​ ഗ്രൂ​പ്പു​ക​ളി​ലൂ​ടെ നോ​ർ​ക്ക​യു​ടെ വെ​ബ്​​സൈ​റ്റ്​ ലി​ങ്കു​ക​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ്​ ര​ജി​സ്​​ട്രേ​ഷ​ൻ കു​തി​ച്ചു​യ​ർ​ന്ന​ത്.


​ ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsExpatcovid 19lockdownMalayalo
News Summary - Expats Return Kerala Face Huge Crisis -Kerala news
Next Story