Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദുബൈയിൽ നിന്നെത്തിയ പ്രവാസി നെടുമ്പാശേരി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
നെടുമ്പാശ്ശേരി: ദുബൈയിൽ നിന്നും എത്തിയ യാത്രക്കാരൻ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു. പാലക്കാട് കാവശേരി കഴനി കിഴക്കേപ്പാടം ചൈതന്യ നഗർ വീട്ടിൽ പരേതനായ മായാണ്ടിയുടെ മകൻ എം.കുമാരൻ (47) ആണ് മരിച്ചത്.
എയർ ഇന്ത്യ വിമാനത്തിൽ തിങ്കളാഴ്ച രാത്രിയാണ് ദുബൈയിൽ നിന്നും കൊച്ചിയിലെത്തിയത്. വിമാനത്താവളത്തിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അമ്മ:കാർത്യയാനി. ഭാര്യ:സുധ.മകൻ: വിഷ്ണു. സഹോദരങ്ങൾ:മണി,രാജൻ,പ്രേമ,ബിന്ദു,സിന്ധു.
Next Story

