മീൻ പിടിക്കുന്നതിനിടെ പ്രവാസി കടലിൽ വീണു മരിച്ചു
text_fieldsഎടക്കാട്: ഏഴരയിലെ കടപ്പുറത്ത് ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടെ ഗൃഹനാഥനായ പ്രവാസി കടലിൽ വീണ് മരിച്ചു. ഏഴര കുറ്റിക്കകം മുനമ്പ് കക്കറപുതിയ പുരയിൽ കെ.പി. റഫീഖ് (53) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 11ഓടെയാണ് അപകടം. ഏഴര പാറ പള്ളിക്ക് സമീപത്തെ പാറയിൽ ഇരുന്ന് കടലിൽ ചൂണ്ടയിടുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി വീഴുകയായിരുന്നു. അത് വഴി പോകുന്ന നാട്ടുകാരാണ് കടലിൽ മൃതദേഹം ഒഴുകിപ്പോകുന്നത് കണ്ടത്. ഉടൻ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് കോസ്റ്റൽ പൊലീസ് എത്തി നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം കരക്കടുപ്പിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിലെത്തിച്ച് പോസ്റ്റ് മോർട്ടം നടപടിക്രമങ്ങൾക്ക് ശേഷം തിങ്കളാഴ്ച രാത്രി 8.30ഓടെ മൃതദേഹം ഏഴര പാറാ പള്ളി ഖബറിസ്ഥാനിൽ ഖബറടക്കി .
സൗദി അറേബ്യയിലെ റിയാദിൽ ജോലി ചെയ്ത് വരവെ കഴിഞ്ഞ മാസം അവധിക്ക് നാട്ടിൽ വന്നതായിരുന്നു. ഏഴരയിലെ പരേതനായ ഹുസൈൻ, സൈനബ ദമ്പതികളുടെ മകനാണ് മരിച്ച റഫീഖ്. ഭാര്യ: നൗഷീറ (കടലായി). മക്കൾ: ഷഹാന, റിഷാൽ, റിഫ. മരുമകൻ: ഷാഹിദ് (കുടുക്കിമൊട്ട). സഹോദരങ്ങൾ: വാഹിദ് (സൗദിഅറേബ്യ), ഖദീജ, ഹഫ്സത്ത്, സുബൈദ, പരേതനായ ഷുക്കൂർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

