Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോ​വി​ഡി​നെ...

കോ​വി​ഡി​നെ അ​തി​ജീ​വി​ച്ച പ്ര​വാ​സിയായ വ​ർ​ഗീ​സ് നാ​ടി​ന് തു​ണ​യാ​കു​ന്നു

text_fields
bookmark_border
കോ​വി​ഡി​നെ അ​തി​ജീ​വി​ച്ച പ്ര​വാ​സിയായ വ​ർ​ഗീ​സ് നാ​ടി​ന് തു​ണ​യാ​കു​ന്നു
cancel
camera_alt?????????

ഗു​രു​വാ​യൂ​ർ: മ​റു​നാ​ട്ടി​ലെ കോ​വി​ഡ് കാ​ലം അ​തി​ജീ​വി​ച്ച് ത​​െൻറ നാ​ടി​ന് തു​ണ​യാ​വു​ക​യാ​ണ് ഗു​രു​വാ​യൂ​രി​ലെ കാ​വീ​ട് ചു​ങ്ക​ത്ത് പാ​റേ​ക്കാ​ട്ടി​ൽ വ​ർ​ഗീ​സ് എ​ന്ന പ്ര​വാ​സി. ബ​ഹ്റൈ​നി​ൽ മു​നി​സി​പ്പാ​ലി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ ഇ​ദ്ദേ​ഹ​ത്തി​​െൻറ കു​ടും​ബം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റി​യ 50,000 രൂ​പ​യു​ടെ വി​ല​യൊ​ന്ന് വേ​റെ​യാ​ണ്. കൊ​റോ​ണ വൈ​റ​സി​​െൻറ പി​ടി​യി​ൽ​നി​ന്ന് മു​ക്തി​നേ​ടി​യ ശേ​ഷ​മാ​ണ് വ​ർ​ഗീ​സ് ത​​െൻറ നാ​ടി​​െൻറ അ​തി​ജീ​വ​ന​ത്തി​ന് ക​രു​ത്തു​പ​ക​രു​ന്ന​ത്. 

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള 50,000 രൂ​പ വ​ർ​ഗീ​സി​​െൻറ ഭാ​ര്യ ആ​നി കെ.​വി. അ​ബ്​​ദു​ൽ ഖാ​ദ​ർ എം.​എ​ൽ.​എ​ക്ക് കൈ​മാ​റു​ന്നു
 

ബ​ഹ്റൈ​നി​ലെ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന വ​ർ​ഗീ​സി​നെ കോ​വി​ഡ് പി​ടി​കൂ​ടു​ന്ന​ത് ഏ​പ്രി​ൽ 18നാ​ണ്. തൊ​ണ്ട​വേ​ദ​ന​യും കു​ത്തി കു​ത്തി​യു​ള്ള ചു​മ​യും ഉ​ണ്ടാ​യ​പ്പോ​ൾ ഹെ​ൽ​പ്പ് ലൈ​നി​ൽ ബ​ന്ധ​പ്പെ​ട്ട് ആ​ശു​പ​ത്രി‍യി​ൽ എ​ത്തു​ക‍യാ​യി​രു​ന്നു. സ്ര​വ പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റീ​വ് ആ​ണെ​ന്ന് ക​ണ്ടു. ഏ​പ്രി​ൽ 27ന് ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഫ​ലം നെ​ഗ​റ്റീ​വാ​യി. തു​ട​ർ​ച്ച​യാ​യി ര​ണ്ട് പ​രി​ശോ​ധ​ന​ക​ളി​ൽ കൂ​ടി നെ​ഗ​റ്റീ​വ് ക​ണ്ട​തോ​ടെ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് വി​ട്ടു. ഇ​പ്പോ​ൾ ചി​കി​ത്സ​ക്ക് ശേ​ഷ​മു​ള്ള നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്. 

നാ​ട്ടി​ൽ കോ​വി​ഡി​നെ​തി​രെ ന​ട​ക്കു​ന്ന അ​തി​ജീ​വ​ന പോ​രാ​ട്ട​ങ്ങ​ളെ കു​റി​ച്ചെ​ല്ലാം അ​റി​ഞ്ഞു​കൊ​ണ്ടി​രു​ന്ന വ​ർ​ഗീ​സ് അ​തി​ൽ ത​േ​ൻ​റ​യും പ​ങ്കു​വേ​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് പ​ണം ന​ൽ​കാ​ൻ നാ​ട്ടി​ലു​ള്ള ഭാ​ര്യ ആ​നി​യോ​ടും മ​ക​ൾ സൈ​ജി​യോ​ടും പ​റ​ഞ്ഞ​ത്. ഇ​ത​നു​സ​രി​ച്ച് കെ.​വി. അ​ബ്​​ദു​ൽ ഖാ​ദ​ർ എം.​എ​ൽ.​എ​ക്ക് 50,000 രൂ​പ കൈ​മാ​റി. വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി നേ​താ​വ് ജോ​ഫി കു​ര്യ​നോ​ടൊ​പ്പം വ​ർ​ഗീ​സി​​െൻറ വീ​ട്ടി​ലെ​ത്തി​യാ​ണ് എം.​എ​ൽ.​എ പ​ണം സ്വീ​ക​രി​ച്ച​ത്. ന​ഗ​ര​സ​ഭ​യു​ടെ സ​മൂ​ഹ അ​ടു​ക്ക​ള​യി​ലേ​ക്ക് ഒ​രു ചാ​ക്ക് അ​രി​യും ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsgulf newsmalayalimalayalam newsExpatcorona viruscovidlockdowncovid survivor
News Summary - expat vargeese survived from covid helping hands- kerala
Next Story