Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓൺലൈനിൽ പ്രണയിനിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച പ്രവാസി പിടിയിൽ

text_fields
bookmark_border
ഓൺലൈനിൽ പ്രണയിനിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച പ്രവാസി പിടിയിൽ
cancel

കരുനാഗപ്പള്ളി:ഓൺലൈൻ വഴി പരിചയപ്പെട്ട പ്രണയിനിയുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച പ്രവാസി യുവാവ് പിടിയിൽ. കൊല്ലം ഇരവിപുരം വാളത്തുംഗൽ പുത്തൻചന്തയ്ക്ക് ജംഗ്ഷനു സമീപം ഷാ മൻസിലിൽ അജ്മൽഷാ(24) ആണ് കരുനാഗപ്പള്ളി പൊലീസിൻ്റെ പിടിയിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി നഗ്ന ദൃശ്യങ്ങൾ കൈക്കലാക്കിയ ശേഷം വ്യാജ അക്കൗണ്ട് ഉണ്ടാക്കി പ്രചരിപ്പിക്കുകയായിരുന്നു.

പെൺകുട്ടി 2021ൽ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞത്. വിദേശത്തായിരുന്ന പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ തടഞ്ഞ് വെക്കുകയും കരുനാഗപ്പള്ളി പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കരുനാഗപ്പള്ളി സ്റ്റേഷൻ ഇൻസ്പെക്ടർ ജി.ഗോപകുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐമാരായ അലോഷ്യസ് അലക്സാണ്ടർ, പ്രമോദ് സി.പി.ഒ ഷാഹുൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Expat arrested for spreading nude pictures of his girlfriend online
Next Story