Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാടിനെ ഇളക്കിമറിച്ച് പ്രിയങ്ക; റോഡ് ഷോയിൽ പതിനായിരങ്ങൾ

text_fields
bookmark_border
വയനാടിനെ ഇളക്കിമറിച്ച് പ്രിയങ്ക; റോഡ് ഷോയിൽ പതിനായിരങ്ങൾ
cancel

കൽപറ്റ: വയനാടിൻ്റെ പ്രിയങ്കരിയാകാനെത്തുന്ന പ്രിയങ്ക ഗാന്ധിയെ വരവേറ്റ് വയനാട്. കൽപറ്റ നഗരത്തിൽ പ്രിയങ്കയുടെ റോഡ് ഷോയിൽ പതിനായിരങ്ങൾ അണിനിരന്നു. വയനാട് ലോക്സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായാണ് റോഡ് ഷോ.


11 മണിക്ക് നിശ്ചയിച്ച പരിപാടിക്ക് രാവിലെ ഏഴു മണി മുതൽ ആളുകൾ എത്തിത്തുടങ്ങിയിരുന്നു. രാവിലെ മഴ മൂടിക്കെട്ടിയിരുന്ന അന്തരീക്ഷം പതിയെ നിറവെയിലിന് വഴിമാറി. ചുരം കയറിയെത്തുന്ന ബസുകളിലും കാറുകളിലുമൊക്കെ പ്രിയങ്കയെ കാണാനുള്ളവരുടെ തിരക്കുണ്ടായിരുന്നു.


ഒമ്പതു മണിയോടെ പുതിയ ബസ് സ്റ്റാൻഡിലേക്കുള്ള റോഡിനു മുന്നിൽ ആളുകൾ നിറഞ്ഞുതുടങ്ങി. ഒറ്റക്കും കൂട്ടായും ആളുകളുടെ പ്രവാഹം വർധിച്ചു. ചെറു സംഘങ്ങൾ മുദ്രാവാക്യം വിളികളുമായാണ് ആൾക്കൂട്ടത്തിൽ അലിഞ്ഞത്.


കൈപ്പത്തി ചിഹ്നം പതിച്ച ടീ ഷർട്ടുകളണിഞ്ഞും പ്രിയങ്കക്ക് സ്വാഗതമോതിയുള്ള പ്ലക്കാർഡുകളേന്തിയും അണിനിരന്ന ആയിരങ്ങൾക്കൊപ്പം ത്രിവർണ ബലൂണുകളുടെ ചാരുതയും നിറം പകർന്നു. ഗോത്രവർഗ യുവാക്കൾ അണിനിരക്കുന്ന 'ഇതിഹാസ' ബാൻഡ് വാദ്യ സംഘം ഉൾപ്പെടെ ഒരുങ്ങി നിൽക്കുകയാണ്. പത്തരയോടെ ജനം റാലിയായി പതിയെ ഒഴുകി നീങ്ങാൻ തുടങ്ങി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Excitement sky high, huge crowd for Priyanka
Next Story