Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക​ൽ​ക്ക​ണ്ടം...

ക​ൽ​ക്ക​ണ്ടം പൊ​ടി​ച്ച​തു​മായി രൂപസാദൃശ്യം; എം.ഡി.എം.എ വിൽപനയും ഉപയോഗവും കേരളത്തിൽ വർധിച്ചു

text_fields
bookmark_border
ക​ൽ​ക്ക​ണ്ടം പൊ​ടി​ച്ച​തു​മായി രൂപസാദൃശ്യം;  എം.ഡി.എം.എ വിൽപനയും ഉപയോഗവും കേരളത്തിൽ വർധിച്ചു
cancel
camera_alt

പി​ടി​യി​ലാ​യ ലി​ബി​ൻ

നെ​ടു​ങ്ക​ണ്ടം: ബം​ഗ​ളൂ​രു കേ​ന്ദ്ര​മാ​യി വി​ൽ​പ​ന പൊ​ടി​പൊ​ടി​ക്കു​ന്ന മെ​ഥ​ലി​ൻ ഡ​യോ​ക്സി മെ​ത്താം ആം​പി​റ്റ​മി​െൻറ (എം.​ഡി.​എം.​എ) വി​ൽ​പ​ന​യും ഉ​പ​യോ​ഗ​വും കേ​ര​ള​ത്തി​ലും വ​ർ​ധി​ച്ച​താ​യി എ​ക്സൈ​സ്​ ക​ണ്ടെ​ത്തി.

കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി ചെ​ക്ക്​​പോ​സ്​​റ്റാ​യ ബോ​ഡി​മെ​ട്ടി​ൽ വ്യാ​ഴാ​ഴ്ച ഉ​ടു​മ്പ​ൻ​ചോ​ല എ​ക്സൈ​സ്​ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ എം.​ഡി.​എം.​എ എ​ന്ന സി​ന്ത​റ്റി​ക് വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന മ​യ​ക്കു​മ​രു​ന്നു​മാ​യി തൃ​ശൂ​ർ സ്വ​ദേ​ശി​യെ പി​ടി​കൂ​ടി​യ​തോ​ടെ​യാ​ണ് ഇ​തി​െൻറ വി​ൽ​പ​ന​യെ​പ്പ​റ്റി കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​വാ​യ​ത്.

തൃ​ശൂ​ർ മു​കു​ന്ദ​പു​രം കു​ഴി​ക്കാ​ട്ടു​ശ്ശേ​രി ക​ര​യി​ൽ പ​രി​യാ​ട​ൻ വീ​ട്ടി​ൽ ലി​ബി​ൻ ജോ​ൺ​സ​നാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. സി​ന്ത​റ്റി​ക് വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന 440 മി​ല്ലി​ഗ്രാം മ​യ​ക്കു​മ​രു​ന്ന് ഇ​യാ​ളി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്തു. കെ​മി​ക്ക​ൽ​കൊ​ണ്ട് നി​ർ​മി​ക്കു​ന്ന സി​ന്ത​റ്റി​ക് ഡ്ര​ഗ്സ്​ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ആം​പി​റ്റ​മി​നാ​ണ് പി​ടി​കൂ​ടി​യ​ത്.

ക​ൽ​ക്ക​ണ്ടം പൊ​ടി​ച്ച​തു​പോ​ലെ രൂ​പ​സാ​ദൃ​ശ്യ​മു​ള്ള​താ​ണി​ത്. ഉ​ടു​മ്പ​ൻ​ചോ​ല എ​ക്സൈ​സ്​ സ​ർ​ക്കി​ൾ ഇ​ൻ​സ്​​പെ​ക്ട​ർ കെ. ​സ​ന്തോ​ഷ് കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ ബോ​ഡി​മെ​ട്ട് എ​ക്സൈ​സ്​ ചെ​ക്ക്​​പോ​സ്​​റ്റ് സം​ഘ​വു​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​വ് പി​ടി​യി​ലാ​യ​ത്.

പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​എ​ൻ. രാ​ജ​ൻ, കെ.​എ​സ്.​ അ​സീ​സ്, കെ. ​ഷ​നേ​ജ്, സി​വി​ൽ എ​ക്സൈ​സ്​ ഓ​ഫി​സ​ർ​മാ​രാ​യ അ​രു​ൺ രാ​ജ്, എം.​എ​സ്. അ​രു​ൺ, എം. ​നൗ​ഷാ​ദ്, എം.​ആ​ർ. ര​തീ​ഷ് കു​മാ​ർ, ലി​ജോ ജോ​സ​ഫ്, ഷി​ബു ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:excisemdmaDrug usage
Next Story