വ്യാജക്കള്ള് നിർമാണത്തിന് ഒത്താശ: 70 എക്സൈസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം
text_fieldsവടക്കഞ്ചേരി: അണക്കപ്പാറയിലെ വ്യാജക്കള്ള് നിർമാണ കേന്ദ്രത്തിന് ഒത്താശ ചെയ്തതായി കണ്ടെത്തിയ 13 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ എഴുപതോളം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ എക്സൈസ് കമീഷണർ ഉത്തരവിട്ടു. സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണത്തിന് പുറമെയാണിത്.
ആലത്തൂർ, ചിറ്റൂർ എക്സൈസ് സർക്കിൾ ഓഫിസിലെയും കുഴൽമന്ദം, ആലത്തൂർ റേഞ്ച് ഓഫിസുകളിലെയും പാലക്കാട് എക്സൈസ് സ്പെഷൽ സ്ക്വാഡിലെയും ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റുകയെന്ന് എക്സൈസ് കമീഷണറുടെ ഉത്തരവിൽ പറയുന്നു. സ്പിരിറ്റ് മാഫിയയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
രണ്ട് ദിവസത്തിനകം ഉത്തരവ് നടപ്പാക്കി റിപ്പോർട്ട് സമർപ്പിക്കാൻ എക്സൈസ് കമീഷണർ പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമീഷണർക്ക് നിർദേശം നൽകി. നേരത്തേ, എക്സൈസ് ഡെപ്യൂട്ടി കമീഷണർ ഷാജി എസ്. രാജൻ ഉൾപ്പെടെ 13 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
ജൂണ്‍ 27നാണ് സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെൻറ് അണക്കപ്പാറയില്‍ വ്യാജക്കള്ള് നിർമാണ കേന്ദ്രം കണ്ടെത്തിയത്. പ്രധാനപ്രതി സോമശേഖരൻ നായർ ഉൾപ്പെടെ 11 പേരെ അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

