ആർ.എസ്.എസ് പഥസഞ്ചലനത്തിൽ പങ്കെടുത്ത എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
text_fieldsകെ.വി. ഷൺമുഖൻ
പാലക്കാട്: ആർ.എസ്.എസ് പഥസഞ്ചലനത്തിൽ പങ്കെടുത്ത എക്സൈസ് ഉദ്യോഗസ്ഥനെ കമീഷണർ സസ്പെൻഡ് ചെയ്തു. മണ്ണാർക്കാട് എക്സൈസ് റേഞ്ച് ഓഫിസിലെ അസിസ്റ്റൻറ് ഇൻസ്പെക്ടർ കെ.വി. ഷൺമുഖനെതിരെയാണ് പാലക്കാട് ജില്ല പൊലീസ് മേധാവി നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുത്തത്.
ഒക്ടോബർ രണ്ടിന് കല്ലടിക്കോട്ട് നടന്ന പഥസഞ്ചലനത്തിൽ ആർ.എസ്.എസ് യൂനിഫോം ധരിച്ച് പങ്കെടുത്തെന്നാണ് കണ്ടെത്തൽ. സർക്കാർ ജീവനക്കാർ പാലിക്കേണ്ട ചട്ടങ്ങൾ ലംഘിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തി.
പൊലീസിനു പുറമെ എക്സൈസും അന്വേഷണം നടത്തിയിരുന്നു. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

