Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറോഡുകളുടെ പദവി...

റോഡുകളുടെ പദവി മാറ്റുന്നതിൽ സർക്കാർ ഇടപെട്ടിട്ടില്ല -മന്ത്രി രാമകൃഷ്​ണൻ

text_fields
bookmark_border
റോഡുകളുടെ പദവി മാറ്റുന്നതിൽ സർക്കാർ ഇടപെട്ടിട്ടില്ല -മന്ത്രി രാമകൃഷ്​ണൻ
cancel

തിരുവനന്തപുരം: സംസ്​ഥാനത്തെ റോഡുകളുടെ പദവി മാറ്റുന്നതിൽ സർക്കാർ ഇടപെട്ടിട്ടില്ലെന്ന്​ മന്ത്രി ടി.പി. രാമകൃഷ്​ണൻ. എക്‌സൈസ് വകുപ്പിന് അനുവദിച്ച 14 പുതിയ വാഹനങ്ങള്‍ തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട്​ റോഡുകള്‍ക്ക് ഒരേ പദവി നിലവിലുണ്ടെങ്കില്‍ അതിലൊന്ന് മാറ്റുക സ്വാഭാവികമാണ്. റോഡുകള്‍ക്ക് പദവി നിര്‍ണയിച്ചതില്‍ മുമ്പുതന്നെ അപാകതയുണ്ടായിരുന്നു.

ദേശീയപാതയില്‍നിന്ന് 500 മീറ്റര്‍ മാറി മാത്രമേ മദ്യശാലകള്‍ പ്രവര്‍ത്തിക്കാവൂവെന്ന സുപ്രീംകോടതിവിധി വന്നതോടെ ഇക്കാര്യം ബിയർ-വൈന്‍ പാര്‍ലര്‍ ഉടമകള്‍ കോടതിയില്‍ ചോദ്യംചെയ്തു. തുടര്‍ന്ന് ഒരേ പദവിയുള്ള റോഡുകളുടെ കാര്യത്തില്‍ മാറ്റംവരുത്താന്‍ തീരുമാനമുണ്ടായി. അക്കാര്യം പൊതുമരാമത്ത്​ വകുപ്പും കേന്ദ്ര ദേശീയപാത അതോറിറ്റിയുമൊക്കെ ചേര്‍ന്ന്​ തീരുമാനിക്കുന്നതാണ്​. സംസ്ഥാനത്തെ റോഡുകള്‍ ഏതുവിഭാഗത്തിൽപെടുന്നെന്നും അവയ്​ക്ക്​ എന്ത്​ പദവി നല്‍കണമെന്നും നിശ്ചയിക്കുന്നത് എക്‌സൈസ് വകുപ്പല്ലെന്നും മന്ത്രി പറഞ്ഞു.

നിയമവിധേയമായി മദ്യലഭ്യത കുറയുന്നത് അനധികൃത മദ്യത്തി​​െൻറ വരവ് വര്‍ധിപ്പിക്കും. കേരളത്തില്‍ ഇടക്കാലത്ത് നിലച്ചിരുന്ന സ്പിരിറ്റി​​െൻറ വരവ് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുകയാണ്. പാലക്കാട് മലമ്പുഴയിലെ കള്ളുഷാപ്പില്‍ സ്പിരിറ്റ് ചേര്‍ത്ത കള്ള് കണ്ടെടുത്തത് അതി​​െൻറ തെളിവാണ്. മയക്കുമരുന്ന് കേസുകളുടെ എണ്ണവും കേരളത്തില്‍ കൂടിയിരിക്കുകയാണ്. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എക്‌സൈസ് പരിശോധന കര്‍ശനമാക്കി. ജനങ്ങളും മാധ്യമപ്രവര്‍ത്തകരും സമൂഹവും ഒറ്റക്കെട്ടായി നിന്നാലേ ഈ വിപത്തിനെ തടയാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tp ramakrishnanexcise minister
News Summary - excise minister tp ramakrishnan
Next Story