Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ആർ.ടി.സി...

കെ.എസ്​.ആർ.ടി.സി ഡിപ്പോയിലെ മദ്യവിൽപനയിൽ ആലോചന നടന്നിട്ടില്ലെന്ന്​ എക്​സൈസ്​ മന്ത്രി

text_fields
bookmark_border
കെ.എസ്​.ആർ.ടി.സി ഡിപ്പോയിലെ മദ്യവിൽപനയിൽ ആലോചന നടന്നിട്ടില്ലെന്ന്​ എക്​സൈസ്​ മന്ത്രി
cancel

തിരുവനന്തപുരം: കെ.എസ്​.ആർ.ടി.സി ഡിപ്പോയിലെ മദ്യവിൽപന സംബന്ധിച്ച്​ ആലോചന നടന്നിട്ടില്ലെന്ന്​ എക്​സൈസ്​ മന്ത്രി എം.വി.ഗോവിന്ദൻ. അടിസ്ഥാനമില്ലാത്ത ചർച്ചകളാണ്​ ഇക്കാര്യത്തിൽ നടക്കുന്നത്​. എല്ലാവരുമായും കൂടി​യാലോചന നടത്തിയതിന്​ ശേഷം മാത്രമേ കെ.എസ്​.ആർ.ടി.സി ഡിപ്പോയിലെ മദ്യവിൽപനയിൽ തീരുമാനമെടുക്കു. ഏകപക്ഷീയമായ തീരുമാനമുണ്ടാകില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

കെ.എസ്​.ആർ.ടി.സി ഡിപ്പോകളിൽ ഒഴിഞ്ഞു കിടക്കുന്ന മുറികൾ വാടകക്ക്​ നൽകും. ഇക്കാര്യം എല്ലാ വകുപ്പുകളേയും അറിയിച്ചിരുന്നു. ബെവ്​കോക്കും ഇത്തരത്തിൽ അറിയിപ്പ്​ നൽകിയിരുന്നുവെന്നും ആന്‍റണി രാജു പറഞ്ഞിരുന്നു. കെ.എസ്​.ആർ.ടി.സിയുടെ വാടകകെട്ടിടങ്ങളിൽ മദ്യവിൽപനശാല ആരംഭിക്കാനുള്ള സന്നദ്ധത ബെവ്​കോ അറിയിച്ചതായും വാർത്തകൾ പുറത്ത്​ വന്നിരുന്നു. ഇതിന്​ പിന്നാലെ

നേരത്തെ ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി കെ.എസ്​.ആർ.ടി.സി ഡിപ്പോകളിലെ പമ്പുകളിൽ പൊതുജനങ്ങൾക്ക്​ ഇന്ധനം നിറക്കാനുള്ള സൗകര്യം നൽകിയിരുന്നു. കെ.എസ്​.ആർ.ടി.സി ഡിപ്പോകളിലെ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ വാടക നൽകുമെന്ന്​ കെ.എസ്​.ആർ.ടി.സി നേരത്തെ തന്നെ വ്യക്​തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:excise minister
News Summary - Excise Minister says there was no discussion on liquor sale at KSRTC depot
Next Story