Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതിയ ബാറുകൾ...

പുതിയ ബാറുകൾ അനുവദിക്കില്ലെന്ന് എക്സൈസ് മന്ത്രി 

text_fields
bookmark_border
പുതിയ ബാറുകൾ അനുവദിക്കില്ലെന്ന് എക്സൈസ് മന്ത്രി 
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബാറുകൾ അനുവദിക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. അടച്ചുപൂട്ടിയ ബാറുകൾ മാത്രമേ തുറക്കൂ. പഞ്ചായത്തുകളില്‍ ബാര്‍ തുറക്കാന്‍ സുപ്രീംകോടതി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. 

സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​​​​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ 2018-19ൽ ​ന​ട​പ്പാ​ക്കു​ന്ന മ​ദ്യ​ന​യ​ത്തി​​​​​​െൻറ ഭാ​ഗ​മാ​യി സ​ര്‍ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യ മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ത്രീ ​സ്​​റ്റാ​ർ  ബാ​റു​ക​ള്‍ ഉ​ൾ​പ്പെ​ടെ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കാ​ൻ വ​ഴി​യൊ​രു​ങ്ങു​ന്ന​ത്. പു​തു​താ​യി ഒ​രു ബാ​റും തു​റ​ക്കു​ന്നി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം ന​ട​പ്പാ​ക്കു​ക​ മാ​ത്ര​മാ​ണ്​ ചെ​യ്യു​ന്ന​തെ​ന്നു​മാ​ണ്​ സ​ർ​ക്കാ​റിന്‍റെ വി​ശ​ദീ​ക​ര​ണം.

പൂ​ട്ടി​യ മൂ​ന്ന് ബാ​റു​ക​ളും 500 ക​ള്ളു​ഷാ​പ്പു​ക​ളും 150 ബി​യ​ര്‍-​വൈ​ന്‍ പാ​ര്‍ല​റു​ക​ളും തു​റ​ക്കു​മെ​ന്നാ​ണ്​ പ്രാ​ഥ​മി​ക ക​ണ​ക്ക്. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​​​​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മു​ണ്ട്. അ​ത​നു​സ​രി​ച്ച്​ പ​തി​നാ​യി​ര​ത്തി​ല​ധി​കം ജ​ന​സം​ഖ്യ​യു​ള്ള പ​ഞ്ചാ​യ​ത്തി​നെ ന​ഗ​ര​പ്ര​ദേ​ശ​മാ​യി ക​ണ​ക്കാ​ക്കും.ടൂ​റി​സം മേ​ഖ​ല​ക​ളും  ഇ​നി​മു​ത​ല്‍ ന​ഗ​ര​മേ​ഖ​ല​ക​ളാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടുമെന്നും മദ്യനയത്തിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquor policykerala newsldf govtexcise ministermalayalam news
News Summary - Excise Minister react to LDF Govt New Liquor Policy -Kerala News
Next Story