ഷൂട്ടിങ് സെറ്റുകളിൽ എക്സൈസ് പരിശോധന കർശനമാക്കും, ‘സെലിബ്രിറ്റി’ പരിഗണന ആർക്കുമില്ലെന്ന് മന്ത്രി
text_fieldsഎം.ബി.രാജേഷ്
പാലക്കാട്: സിനിമ ഷൂട്ടിങ് കേന്ദ്രങ്ങളിൽ എക്സൈസ് പരിശോധന കർശനമാക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. എല്ലായിടത്തും പരിശോധനയുണ്ടാകും. നാടിനെ പൂർണമായും ലഹരിയിൽനിന്ന് മോചിപ്പിക്കുകയെന്നതാണ് സർക്കാറിന്റെ ലക്ഷ്യം. അതിൽ സിനിമമേഖല, മറ്റു മേഖല എന്ന വ്യത്യാസമില്ലെന്നും മന്ത്രി പറഞ്ഞു.
‘സെലിബ്രിറ്റി’ പരിഗണനയൊന്നും ആർക്കുമില്ല. ലഹരിക്കെതിരെ ഉരുക്കുമുഷ്ടി പ്രയോഗിക്കും. ലഹരിക്കേസുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലിൽ നിയമനടപടിയുമായി സഹകരിക്കുമെന്ന് നടി വിൻസി അലോഷ്യസ് അറിയിച്ചിട്ടുണ്ട്. ലഹരി ഉപയോഗിക്കുന്നവരോടൊപ്പം അഭിനയിക്കില്ലെന്ന് നിലപാട് സ്വീകരിച്ചതിന് പ്രശംസ അറിയിക്കാൻ വിളിച്ചപ്പോഴാണ് നടി നിലപാട് വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
വിൻസിക്ക് സർക്കാറിന്‍റെ പൂർണ പിന്തുണയുണ്ട്. തുറന്നുപറഞ്ഞതിന് സിനിമാപ്രവർത്തകർ ഒറ്റപ്പെടുത്തുന്ന പ്രവണത ശരിയല്ല. വിൻസിയുടെ നിലപാട് ചലച്ചിത്രമേഖലയിലെ എല്ലാവരും സ്വീകരിക്കണമെന്നും ധീരമായ നിലപാട് സ്വീകരിക്കുന്ന വിൻസി അലോഷ്യസിനെപ്പോലുള്ളവരെ സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

