കലോത്സവ നഗരിയിൽ ലഹരി ഒഴുക്ക് നിരീക്ഷിക്കാൻ എക്സൈസ്
text_fieldsതൃശൂർ: സ്കൂൾ കലോത്സവത്തിന് മദ്യം, മയക്കുമരുന്ന്, നിരോധിത പുകയില ഉൽപന്നങ്ങൾ എന്നിവയുടെ ഉപയോഗവും വിപണനവും തടയാൻ കലോത്സവ നഗരിയിൽ എക്സൈസ് നിരീക്ഷണം ശക്തമാക്കും.
വേദിക്കുപുറമെ മത്സരാർഥികളുടെ താമസയിടങ്ങളിലും എക്സൈസ് ഷാഡോ ടീമിെൻറ നിരീക്ഷണമുണ്ടാവും. ഇതിലേക്ക് ഷാഡോ ടീമിനെ കൂടാതെ വനിത ഉദ്യോഗസ്ഥരും, ലഹരി വിരുദ്ധ ക്ലബിലെ വിദ്യാർഥികളടങ്ങുന്ന വിമുക്തി സേനയും എല്ലാ വേദികളിലും വിന്യസിപ്പിക്കും.
മൂന്ന് ടീമുകളായി മുഴുവൻ സമയവും കലോത്സവ നഗരിയിൽ പട്രോളിങ് നടത്തും. പിടികൂടുന്നവർക്കെതിരെ കർശന നടപടികളുണ്ടാവും.
മുഖ്യവേദിക്ക് സമീപം എക്സൈസ് സ്റ്റാളിൽ പ്രത്യേക കൺട്രോൾ റൂം പ്രവർത്തിക്കും. സർക്കാറിെൻറ ലഹരി വർജന മിഷൻ ‘വിമുക്തി’യുടെ പ്രാധാന്യം അറിയിക്കുന്നതിനും ബോധവത്കരണ സന്ദേശങ്ങൾ ഉൾക്കൊള്ളുന്നതുമായ സിനിമ പ്രദർശനവും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. കലോത്സവത്തിനായി എക്സൈസ് തയാറാക്കിയിട്ടുള്ള വിമുക്തി കലോത്സവ പതിപ്പിെൻറ പ്രകാശനം എക്സൈസ് കമീഷണർ ഋഷിരാജ് സിങ് നിർവഹിക്കും.
പരാതികൾ 0487 2362002 നമ്പറിൽ അറിയിക്കാമെന്ന് ഡെപ്യൂട്ടി കമീഷണർ ടി.വി. റാഫേൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
