Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈൻ ഉണ്ടാക്കിയാൽ...

വൈൻ ഉണ്ടാക്കിയാൽ പിടിവീഴും

text_fields
bookmark_border
വൈൻ ഉണ്ടാക്കിയാൽ പിടിവീഴും
cancel

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്മ​സ്, പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ള്‍ക്കാ​യി വീ​ട്ടി​ൽ വൈ​ൻ ഉ​ൽ​പാ​ദി​പ്പി​ക്കു​ക​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ ജാ​ഗ്ര​ത, എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും എ​ക്​​സൈ​സി​​െൻറ പി​ടി​യി​ലാ​കാം. ഇ​ത്​ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​മാ​ണെ​ന്നു കാ​ണി​ച്ച്​ എ​ക്​​സൈ​സ്​ സ​ർ​ക്കു​ല​ർ ഇ​റ​ക്കി.

ക്രി​സ്​​മ​സ്, പു​തു​വ​ർ​ഷാ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യാ​ജ​മ​ദ്യ ഒ​ഴു​ക്കും അ​നി​ഷ്​​ട​സം​ഭ​വ​ങ്ങ​ളും ത​ട​യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ എ​ക്സൈ​സ് നീ​ക്കം. ഇൗ ​കാ​ല​ത്ത്​ മ​ദ്യ​ക്ക​ട​ത്തും വ്യാ​ജ​വാ​റ്റും ത​ട​യാ​ന്‍ പ്ര​ത്യേ​ക സം​ഘ​ങ്ങ​ള്‍ക്കും രൂ​പം ന​ല്‍കി.

വീ​ട്ടി​ൽ വൈ​ൻ ഉ​ൽ​പാ​ദി​പ്പി​ച്ചാ​ൽ അ​ബ്കാ​രി നി​യ​മ​പ്ര​കാ​രം ജാ​മ്യം കി​ട്ടാ​ത്ത കു​റ്റ​മാ​ണ​തെ​ന്ന് എ​ക്സൈ​സ് ഓ​ര്‍മി​പ്പി​ക്കു​ന്നു. വീ​ടു​ക​ളി​ൽ വൈ​ൻ ഉ​ൽ​പാ​ദി​പ്പി​ച്ച​ശേ​ഷം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച്​ വി​ൽ​പ​ന ന​ട​ത്തു​ന്ന​രീ​തി മു​മ്പും ഉ​ണ്ടാ​യി​രു​ന്നു. ഇ​ക്കു​റി അ​ത്​ ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് എ​ക്​​സൈ​സ്.

ഹോം​മെ​യ്ഡ് വൈ​ന്‍ വി​ല്‍പ​ന​ക്കു​ണ്ടെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ര​സ്യം ചെ​യ്​​താ​ൽ പി​ടി​യി​ലാ​കും. മ​ദ്യ​പാ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​നി​ല​യി​ലു​ള്ള സ​മൂ​ഹ​മാ​ധ്യ​മ ഗ്രൂ​പ്പു​ക​ളും എ​ക്​​സൈ​സ്​ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വൈ​ന്‍ ഉ​ണ്ടാ​ക്കു​ന്ന വി​ഡി​യോ യു​ട്യൂ​ബ് വ​ഴി പ്ര​ച​രി​പ്പി​ച്ച് വ​രു​മാ​നം ഉ​ണ്ടാ​ക്കു​ന്ന​വ​രും പി​ടി​യി​ലാ​കാ​ൻ സാ​ധ്യ​ത​യേ​റി.
വൈ​ൻ ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ഒ​രാ​ളെ ത​ല​സ്​​ഥാ​ന​ന​ഗ​രി​യി​ൽ​നി​ന്ന്​ കൈ​യോ​ടെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsliquorHome made wine
News Summary - Excise department ban Home made Wine - Kerala news
Next Story