Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎക്സൈസ് കമീഷണർ എം.ആർ....

എക്സൈസ് കമീഷണർ എം.ആർ. അജിത് കുമാറിനെ തൽസ്ഥാനത്തുനിന്ന് മാറ്റി

text_fields
bookmark_border
എക്സൈസ് കമീഷണർ എം.ആർ. അജിത് കുമാറിനെ തൽസ്ഥാനത്തുനിന്ന് മാറ്റി
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ എക്സൈസ് കമീഷണർ എം.ആർ. അജിത് കുമാറിനെ തൽസ്ഥാനത്തുനിന്ന് മാറ്റി. കേന്ദ്ര അഡ്മിനിസിട്രേറ്റീവ് ട്രൈബ്യൂണൽ വിധിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. അഡീഷനൽ എക്സൈസ് കമീഷണർക്കാണ് പകരം ചുമതല.

കേഡർ തസ്തികയിൽ ഐ.എ.എസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്ന് കേന്ദ്ര അഡ്മിനിസിട്രേഷൻ ട്രൈബ്യൂണൽ ഉത്തരവിറക്കിയിരുന്നു. ഇതോടെയാണ് ഐ.പി.എസുകാരനായ അജിത് കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റേണ്ടിവന്നത്. ഐ.എ.എസ് ഓഫിസേഴ്സ് അസോസിയേഷൻ നൽകിയ ഹരജിയിലായിരുന്നു ട്രൈബ്യൂണൽ ഉത്തരവ്.

ശബരിമലയിൽ ട്രാക്ടർ വിവാദത്തിന് ശേഷം കഴിഞ്ഞ ജൂലൈയിൽ ബറ്റാലിയൻ എ.ഡി.ജി.പിയായിരുന്ന എം.ആർ അജിത് കുമാറിനെ ആ സ്ഥാനത്തുനിന്ന് മാറ്റി എക്സൈസ് കമീഷണറായി ചുമതല നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exciseCommissionerMR Ajith KumarKerala
News Summary - Excise Commissioner M.R. Ajith Kumar transferred from his post
Next Story