Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട്ടില്‍ കഞ്ചാവ് ചെടികള്‍ 'ഓമനിച്ചു വളര്‍ത്തിയ' യുവാവ് പിടിയില്‍

text_fields
bookmark_border
വീട്ടില്‍ കഞ്ചാവ് ചെടികള്‍ ഓമനിച്ചു വളര്‍ത്തിയ യുവാവ് പിടിയില്‍
cancel
camera_alt

പ്രേം​ജി​ത്ത് ക​ഞ്ചാ​വ് ചെ​ടി​ക​ളു​മാ​യി 

Listen to this Article

ചേര്‍ത്തല: വീടിനോട് ചേര്‍ന്ന ബാത്ത് റൂമിന് മുകളില്‍ ഗ്രോബാഗില്‍ രഹസ്യമായി കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. കടക്കരപ്പള്ളി പഞ്ചായത്ത് 11ാം വാര്‍ഡില്‍ തൈക്കല്‍ ഉമാപറമ്പില്‍ പ്രേംജിത്താണ്(25) പിടിയിലായത്.

മൂന്ന് വര്‍ഷമായി സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന പ്രേംജിത്ത്, ത‍െൻറ ഉപയോഗത്തിനായി വാങ്ങിയ കഞ്ചാവില്‍നിന്നും ശേഖരിച്ച വിത്ത് മുളപ്പിച്ചാണ് ചെടികളുണ്ടാക്കിയതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. നാല് മാസം പ്രായമുള്ള കഞ്ചാവ് ചെടികള്‍ക്ക് 200 സെന്‍റീമീറ്റര്‍ ഉയരമുണ്ട്.

എക്‌സൈസ് ചേര്‍ത്തല റേഞ്ച് ഇൻസ്പെക്ടര്‍ വി.ജെ. റോയിക്ക് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്നായിരുന്നു പരിശോധന. എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ ബാബു, പ്രിവന്‍റീവ് ഓഫിസര്‍മാരായ ഡി. മായാജി, ഷിബു പി. ബഞ്ചമിന്‍, സിവില്‍ ഓഫിസര്‍മാരായ ബി.എം. ബിയാസ്, കെ.എച്ച്. ഹരീഷ്‌കുമാര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Excise arrests young man who grew ganja plants at home
Next Story