വിപണിയിൽ സുലഭം; അരിവില കുറയുന്നു
text_fieldsകുഴൽമന്ദം: വിപണിയിൽ മാസങ്ങളായി അനുഭവപ്പെടുന്ന മാന്ദ്യത്തെത്തുടർന്ന് അരിവില ഇടിയുന്നു. പുതിയ നെല്ലിെൻറ എ.എസ്.ടി അരിക്ക് 27 രൂപയും പഴയ നെല്ലിേൻറതിന് 30 രൂപയുമാ ണ് ഇപ്പോൾ വില. തമിഴ്നാട് ഒഴികെയുള്ള സംസ്ഥാനങ്ങളിൽനിന്ന് കുറഞ്ഞ നിരക്കിൽ അരി കേരള വിപണിയിൽ സുലഭമാണ്. ഇതരസംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തമിഴ്നാട്ടിൽനി ന്ന് ലഭിക്കുന്ന അരിക്ക് വില കൂടുതലാണെന്ന് വ്യാപാരികൾ പറയുന്നു.
മട്ട ഒന്നാംതരം, രണ്ടാംതരം, ജയ (എം.പി), നാടൻ ജയ, പൊന്നി, റോസ്, പാലക്കാടൻ സി.ഒ, ബോധന തുടങ്ങിയവയാണ് വിപണിയിൽ സുലഭമായുള്ളത്. ഇവെക്കല്ലാം കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 50 പൈസ മുതൽ 4.50 രൂപ വരെ കുറഞ്ഞു. അരിക്കടകളിലും മില്ലുകളിലും വിൽപന 50 ശതമാനം വരെ കുറഞ്ഞതായി വ്യാപാരികൾ പറയുന്നു.
കേരളത്തിലെ വിപണി സാധ്യത മുന്നിൽകണ്ട് കർണാടകയിൽ ജ്യോതിനെല്ല് വൻതോതിലാണ് വിളയിറക്കുന്നത്. ഇതോടെ മട്ടയരിക്ക് ഇനിയും വിലയിടിയും. ഇതിന് പുറമെ സർക്കാറിെൻറ അരി വിപണിയിലെ ഇടപെടലും വില ഇടിയാൻ കാരണമായിട്ടുെണ്ടന്ന് കച്ചവടക്കാർ സമ്മതിക്കുന്നു.
റേഷൻകടകളിൽ ഇ പോസ് സംവിധാനം നടപ്പാക്കിയതോടെ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും ഒരു പരിധിവരെ ഒഴിവായി. മാത്രമല്ല സപ്ലൈകോ വിൽപന ശാലകളിൽനിന്ന് പ്രതിമാസം പത്തുകിലോ വീതം സബ്സിഡി അരി ലഭിക്കുന്നുണ്ട്. ഇത്തരത്തിൽ ആവശ്യമുള്ള അരി ഓരോ മാസവും കൃത്യതയോടെ ലഭിക്കുന്നതും പൊതുവിപണിയിൽ വില കുറയാൻ കാരണമാകുന്നു.