Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊതുജനങ്ങൾക്കും ഇനി ...

പൊതുജനങ്ങൾക്കും ഇനി റേഷൻകടകൾ ‘പരിശോധിക്കാം’

text_fields
bookmark_border
പൊതുജനങ്ങൾക്കും ഇനി  റേഷൻകടകൾ ‘പരിശോധിക്കാം’
cancel

തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ൻ രം​ഗ​ത്ത് പ​രി​ഷ്കാ​ര​ങ്ങ​ളു​മാ​യി വീ​ണ്ടും സം​സ്ഥാ​ന സ​ർ​ക്കാ​ർ. റേ​ഷ​ൻ നി​ഷേ​ധി​ച്ചാ​ൽ കാ​ർ​ഡു​ട​മ​ക്ക് വ്യാ​പാ​രി പ​ണം ന​ൽ​ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തി​ന് പി​ന്നാ​ലെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഇ​നി മു​ത​ൽ ത​ങ്ങ​ളു​ടെ റേ​ഷ​ൻ ക​ട​ക​ളി​ലെ സ്​​റ്റോ​ക്കും പ​രി​ശോ​ധി​ക്കാം. ഇ​തു​സം​ബ​ന്ധി​ച്ച ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഇ-​പോ​സ് മെ​ഷീ​നി​ൽ ഭ​ക്ഷ്യ​വ​കു​പ്പ് ഉ​ൾ​പ്പെ​ടു​ത്തി. http://epos.kerala.gov.in/Stock_Register_Interface.jsp ലി​ങ്കി​ൽ ക​യ​റി​യ​ശേ​ഷം ജി​ല്ല, താ​ലൂ​ക്ക്, റേ​ഷ​ൻ ക​ട​യു​ടെ ന​മ്പ​ർ എ​ന്നി​വ സെ​ല​ക്റ്റ് ചെ​യ്താ​ൽ ആ ​ക​ട​യി​ലെ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ളു​ടെ ഓ​രോ മാ​സ​ത്തെ​യും സ്​​റ്റോ​ക്ക് വി​വ​രം ല​ഭ്യ​മാ​കും. എ​ത്ര​കി​ലോ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ക​ട​യി​ലെ​ത്തി​യെ​ന്നും അ​തി​ൽ എ​ത്ര​യൊ​ക്കെ സാ​ധ​ന​ങ്ങ​ൾ ഏ​തൊ​ക്കെ കാ​ർ​ഡു​ട​മ​ക​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന വി​വ​ര​വും പ​ട്ടി​ക തി​രി​ച്ച് ല​ഭി​ക്കും.

സം​സ്ഥാ​ന​ത്തെ ഏ​ത് ക​ട​യി​ലെ​യും സ്​​റ്റോ​ക്ക് വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാം. ഇ​തോ​ടെ ക​ട​ക​ളി​ലെ പൂ​ഴ്ത്തി​വെ​പ്പും മ​റി​ച്ചു​വി​ൽ​പ​ന​യും ന​ല്ലൊ​രു ശ​ത​മാ​നം​വ​രെ ത​ട​യാ​നാ​കു​മെ​ന്നാ​ണ് ഭ​ക്ഷ്യ​വ​കു​പ്പി​​െൻറ ക​ണ​ക്കു​കൂ​ട്ട​ൽ. സാ​ധ​ന​ങ്ങ​ൾ ക​ട​യി​ലു​ണ്ടാ​യി​ട്ടും റേ​ഷ​ൻ നി​ഷേ​ധി​ച്ചാ​ൽ ബ​ന്ധ​പ്പെ​ട്ട ജി​ല്ല/​താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ർ​മാ​ർ​ക്ക് പ​രാ​തി ന​ൽ​കാം. പ​രാ​തി കി​ട്ടി​യാ​ൽ ഇ​വ​രും ക​ട​യി​ലെ സ്​​റ്റോ​ക്ക് വി​വ​രം ഓ​ൺ​ലൈ​നാ​യി പ​രി​ശോ​ധി​ക്കും. തു​ട​ർ​ന്ന് ബ​ന്ധ​പ്പെ​ട്ട റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ ക​ട​യി​ൽ നേ​രി​ട്ട് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും പ​രാ​തി സ​ത്യ​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ൽ ക​ട​യു​ട​മ​ക​ളി​ൽ​നി​ന്ന് പി​ഴ ഈ​ടാ​ക്കി ആ ​തു​ക കാ​ർ​ഡ് ഉ​ട​മ​ക്ക് ന​ൽ​കു​ക​യും ചെ​യ്യും.

ബ്ലൂ​ടൂ​ത്ത് ത്രാ​സു​ക​ൾ റെ​ഡി
തൂ​ക്ക​വെ​ട്ടി​പ്പ് ത​ട​യാ​ൻ റേ​ഷ​ൻ ക​ട​ക​ളി​ൽ ബ്ലൂ​ടൂ​ത്ത് സം​വി​ധാ​ന​ത്തോ​ടു​കൂ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ-​ത്രാ​സി‍​​െൻറ പൈ​ല​റ്റ് പ്ര​വ​ർ​ത്ത​നം ത​ല​സ്ഥാ​ന​ത്ത് ആ​രം​ഭി​ച്ചു. നി​ല​വി​ൽ തൂ​ക്കം ക​ട​യു​ട​മ ഇ-​പോ​സ് യ​ന്ത്ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ത്രാ​സ് ഇ-​പോ​സ് യ​ന്ത്ര​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തോ​ടെ ത്രാ​സി​ൽ ധാ​ന്യം വെ​ച്ച​ശേ​ഷം എ​ൻ​റ​ർ ചെ​യ്യു​മ്പോ​ൾ തൂ​ക്കം​വ​രും. യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ തൂ​ക്കം രേ​ഖ​പ്പെ​ടു​ത്തി​യാ​ലേ ബി​ൽ ല​ഭി​ക്കൂ. വ്യാ​പാ​രി​യി​ൽ​നി​ന്ന് ഇ​നി​മു​ത​ൽ ബി​ൽ ചോ​ദി​ച്ചു​വാ​ങ്ങ​ണ​മെ​ന്ന നി​ർ​ദേ​ശം കാ​ർ​ഡു​ട​മ​ക​ൾ​ക്ക് എ​സ്.​എം.​എ​സ് സ​ന്ദേ​ശ​ത്തി​ലൂ​ടെ ന​ൽ​കി​യി​ട്ടു​ണ്ട്. ക​ട​ക​ളി​ൽ സ്ഥാ​പി​ക്കാ​നു​ള്ള ത്രാ​സ് സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് ന​ൽ​കും. ബ്ലൂ​ടൂ​ത്ത് ത്രാ​സു​മാ​യി ഇ-​പോ​സ് യ​ന്ത്രം ബ​ന്ധി​പ്പി​ക്കു​ന്ന​തോ​ടെ ത​ട്ടി​പ്പു​ക​ൾ ത​ട​യാ​നാ​കും. പ​ദ്ധ​തി ഉ​ട​ൻ സം​സ്ഥാ​ന​ത​ല​ത്തി​ൽ ന​ട​പ്പാ​ക്കു​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ അ​റി​യി​ച്ചു.

അ​ന​ർ​ഹ​ർ കോ​ട​തി ക​യ​റേ​ണ്ടി​വ​രും
മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട അ​ന​ർ​ഹ​രെ പി​ടി​കൂ​ടി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​വീ​ടാ​ന​ന്ത​രം പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. അ​ന​ർ​ഹ​മാ​യി പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​ർ ഉ​ട​ൻ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ർ​ഡ് പൊ​തു​വി​ഭാ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ഭ​ക്ഷ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsration shopmalayalam news
News Summary - Examine the Ration Shop - Kerala News
Next Story