കള്ളവോട്ട്: പരാതി ലഭിച്ചാൽ വെബ് കാസ്റ്റിങ് ദൃശ്യങ്ങൾ പരിശോധിക്കും -ടിക്കാറാം മീണ
text_fieldsതിരുവനന്തപുരം: കാസർകോടും കണ്ണൂരും നടന്ന കള്ളവോട്ട് സംബന്ധിച്ച് പരാതി ലഭിച്ചാൽ ദൃശ്യങ്ങൾ പരിശോധിക്കു മെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. വെബ് കാസ്റ്റിങ്ങിൻെറ ദൃശ്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻെറ കൈവശമുണ്ട്. അത് പരിശോധിച്ച് പരാതിയിൽ അന്വേഷണം നടത്താം. ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ ഇലക്ഷൻ െപറ്റീഷൻ ഫയൽ ചെയ്യാവുന്നതാണെന്നും ടിക്കാറാം മീണ പറഞ്ഞു.
ജില്ലാ കലക്ടർമാരുടെ റിപ്പോർട്ട് വരട്ടെ. അത് പരിശോധിച്ച ശേഷം തീരുമാനമെടുക്കാം. കള്ളവോട്ട് ചരിത്രം മുന്നിൽ കണ്ടാണ് ഈ ബൂത്തുകളിൽ വെബ് കാസ്റ്റിങ് വെച്ചത്. സംഭവം എത്ര ഗുരുതരമാണെന്ന് തെരെഞ്ഞടുപ്പ് കമ്മീഷൻ ആണ് തീരുമാനിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്തുകൊണ്ട് കോടതിയിൽ പോകാവുന്നതാണെന്നും മീണ പറഞ്ഞു.
കാസർകോട് മണ്ഡലത്തിലെ തൃക്കരിപ്പൂരും കണ്ണൂരിലെ പിലാത്തറയിലും കള്ളവോട്ട് നടന്നതായുള്ള ദൃശ്യങ്ങളാണ് കോൺഗ്രസ് പുറത്തുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
