Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉടുമ്പൻചോലയിലെ...

ഉടുമ്പൻചോലയിലെ കള്ളവോട്ട്: റെക്കോഡ് റൂം തുറന്ന് പരിശോധിക്കാൻ നടപടി

text_fields
bookmark_border
Vote
cancel

ചെറുതോണി: മന്ത്രി എം.എം. മണിയുടെ മണ്ഡലമായ ഉടുമ്പൻചോലയിൽ സി.പി.എം കള്ളവോട്ട് ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാന ത്തിൽ ഇലക്​ഷൻ വിഭാഗത്തിലെ റെക്കോഡ് റൂം തുറന്ന് പരിശോധിക്കും. തെരഞ്ഞെടുപ്പ് രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന പൈ നാവ്​ ഏകലവ്യ എം.ആർ.എസ്​ സ്​കൂളിലെ സ്ട്രോങ് റൂം തുറക്കുന്നതിന് സ്ഥാനാര്‍ഥികള്‍ക്ക് നോട്ടീസ് നല്‍കിയതായി ഇടുക് കി ജില്ല കലക്ടര്‍ എച്ച്. ദിനേശ് അറിയിച്ചു.

ഇക്കാര്യത്തിൽ ചൊവ്വാഴ്​ച സ്ഥാനാര്‍ഥികളുമായി ചര്‍ച്ച നടത്തും. ഇതിൽ സമവായമുണ്ടായാൽ മാത്രമേ, റെക്കോഡ് റൂം തുറന്ന് പരിശോധിക്കൂ. വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന പൈനാവ് എം.ആർ.എസിൽതന്നെയാണ് റെക്കോഡ് റൂം. കഴിഞ്ഞ ഒമ്പതിന് ബൂത്തുതല ഉദ്യോഗസ്ഥന്മാരെ വിളിച്ചുവരുത്തി കലക്​ടർ വിശദീകരണം തേടിയിരുന്നു. എന്നാൽ, വ്യക്തമായ മറുപടി ഇവരിൽനിന്നുണ്ടായില്ല. ആരോപണ വിധേയനായ വോട്ടർ രഞ്​ജിത്തിന് രണ്ട്​ വോട്ടു രസീത് നൽകിയിട്ടുണ്ടോയെന്നറിയുന്നതിനാണ് മൂന്ന് ബൂത്തുതല ഉദ്യോഗസ്ഥന്മാരെ വിളിച്ചുവരുത്തിയത്.

ഡി.വൈ.എഫ്​.ഐ നേതാവായ രഞ്​ജിത്​ കള്ളവോട്ട്​ ചെയ്തുവെന്ന ഇടുക്കി ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീംകുട്ടി കല്ലാറി​െൻറ ആരോപണത്തെ തുടർന്നാണ് കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടത്. വോട്ടുചെയ്തുവെന്ന് പറയുന്ന രഞ്​ജിത്തിനെ കലക്ടർ ചൊവ്വാഴ്ച വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. ആരോപണം നിഷേധിക്കുകയും ഒറ്റവോട്ട്​ മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ത​​െൻറ കൈവശം ഒരു തിരിച്ചറിയൽ കാർഡ്​ മാത്രമേ ഉള്ളൂവെന്നുമാണ്​ രഞ്​ജിത്തി​​െൻറ നിലപാട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsIdukki Newsfake voteLok Sabha Electon 2019
News Summary - Examin Voter's Register in Idukki - Kerala News
Next Story