എൻജി. പ്രവേശനപരീക്ഷ അവസാനിച്ചു; ഫലം മേയ് 15നകം
text_fieldsതിരുവനന്തപുരം: കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ അവസാനിച്ചു. മേയ് 15നകം ഫലം പ്രസിദ്ധീകരിക്കാനാകുമെന്ന് പ്രവേശന പരീക്ഷ കമീഷണർ ഡോ. എം.ടി. റെജു പറഞ്ഞു. എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷകളുടെ ഉത്തരസൂചികകൾ www.cee--kerala.org വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഉത്തരസൂചികകളിൽ ആക്ഷേപമുള്ള പരീക്ഷാർഥികൾ പരാതിയോടൊപ്പം അനുബന്ധരേഖകളും ആക്ഷേപമുന്നയിക്കുന്ന ഒാരോ ചോദ്യത്തിനും 100 രൂപ ഫീസ് എന്ന ക്രമത്തിൽ പ്രവേശന പരീക്ഷ കമീഷണറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം മേയ് രണ്ടിനകം തപാൽ വഴിയോ നേരിേട്ടാ ലഭ്യമാക്കണം. ഫീസില്ലാതെയും നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്നതുമായ പരാതി പരിഗണിക്കില്ല. ഉന്നയിച്ച ആക്ഷേപം ശരിയെന്ന് ബോധ്യപ്പെട്ടാൽ ആ ചോദ്യത്തിന് നൽകിയ തുക തിരികെ കൊടുക്കും.
എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ രണ്ടാംദിനമായ ചൊവ്വാഴ്ച മാത്സ് പരീക്ഷയാണ് നടന്നത്. 1,06,264 വിദ്യാർഥികളിൽ 90645 (85.3 ശതമാനം) പേർ പരീക്ഷയെഴുതി. പരീക്ഷ വലച്ചിെല്ലങ്കിലും സമയം തികയാത്തത് പ്രശ്നമാണെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടി. എൻജിനീയറിങ് പ്രവേശന പരീക്ഷയിലെ സ്കോറിനും യോഗ്യത പരീക്ഷയിൽ (പ്ലസ് ടു അല്ലെങ്കിൽ തത്തുല്യപരീക്ഷ) മാത്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ ലഭിച്ച മാർക്കിനും തുല്യപ്രാധാന്യം നൽകി പ്രവേശന പരീക്ഷ കമീഷണർ തയാറാക്കുന്ന എൻജിനീയറിങ് റാങ്ക് ലിസ്റ്റ് അടിസ്ഥാനമാക്കിയായിരിക്കും സംസ്ഥാനത്തെ എൻജിനീയറിങ് കോഴ്സുകളിേലക്കുള്ള പ്രവേശനം.
പ്രവേശന പരീക്ഷ കമീഷണറുടെ ആസ്ഥാനത്ത് ഒ.എം.ആർ റീഡർ ഉപയോഗിച്ചുള്ള മൂല്യനിർണയം ഉടൻ ആരംഭിക്കും. സി.ബി.എസ്.ഇ നടത്തുന്ന നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിൽ തയാറാക്കുന്ന റാങ്ക് പട്ടികയിൽ നിന്നായിരിക്കും ഇൗ വർഷം മുതൽ മെഡിക്കൽ, ഡെൻറൽ മറ്റ് അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
