Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.എസ്.സി അംഗങ്ങളെ ചോദ്യം ചെയ്തു; പരീക്ഷാ അട്ടിമറിയിൽ പുതിയ മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്യും, ചെയർമാന് ഹാജരാകാൻ നോട്ടീസ് നൽകി എസ്.ഐ.ടി

text_fields
bookmark_border
പി.എസ്.സി അംഗങ്ങളെ ചോദ്യം ചെയ്തു; പരീക്ഷാ അട്ടിമറിയിൽ പുതിയ മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്യും, ചെയർമാന് ഹാജരാകാൻ നോട്ടീസ് നൽകി എസ്.ഐ.ടി
cancel

തിരുവനന്തപുരം: ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പിൽ പി.എസ്‍.സി ചെയർമാന് ഹാജരാകാൻ നോട്ടീസ് നൽകി എസ്.ഐ.ടി. ബുധനാഴ്ച ഹാജരാക്കാനാണ് നോട്ടീസ് നൽകിയത്. ഹൈകോടതി രൂക്ഷ വിമ‍ർശനം ഉന്നയിച്ചതിന് പിന്നാലെ മൂന്ന് പി.എസ്‍.സി അംഗങ്ങള്‍ ഇന്ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരായി മൊഴി നൽകി. പരീക്ഷ ക്രമക്കേടിൽ മൂന്ന് കേസുകള്‍ കൂടി പുതിയതായി രജിസ്റ്റർ ചെയ്യും. ഭരണഘടന സംരക്ഷണം ചൂണ്ടികാട്ടി ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ ഹൈകോടതിയെ സമീപിച്ച പി.എസ്.സിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. വിമർശനമുണ്ടായെങ്കിലും ക്രൈംബ്രാഞ്ചിന് തുടർന്നുള്ള അന്വേഷണത്തിനുള്ള നിയമപരമായ വാതിൽ തുറക്കുന്നതായിരുന്നു കോടതി നിരീക്ഷണങ്ങള്‍. പിന്നാലെയാണ് ചെയർമാന് നോട്ടീസ് നൽകിയത്.

ബുധനാഴ്ച ചെയർമാൻ എം.ആർ. ബൈജുവിനോട് ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നൽകി. ക്രൈംബ്രാ‍ഞ്ച് ആസ്ഥാനത്തേക്കില്ലെന്ന പിടിവാശി പിടിച്ച പി.എസ്‍.സി ഹൈകോടതി വടി എടുത്തതോടെ അയഞ്ഞു. പി.എസ്‍.സി അംഗങ്ങളായ സെയ്ഫ്, ഡോ. ശ്രീകുമാർ, ഡോ. സ്റ്റാനി തോമസ് എന്നീ അംഗങ്ങള്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരായി. ഐ.ജി അജീതാ ബീഗത്തിന്‍റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. നാളെ രണ്ട് അംഗങ്ങള്‍ കൂടി ഹാജരാകും. പരീക്ഷ അട്ടിമറിയിൽ ചെയർമാനെ സംശയ നിഴലാക്കുന്ന ആരോപണങ്ങളോടെ ഒരു കത്ത് ചില അംഗങ്ങള്‍ ചേർന്ന് നേരത്തെ മുഖ്യമന്ത്രിക്ക് നൽകിയിരുന്നു. ആ കത്തിപ്പോള്‍ എസ്.ഐ.ടിക്ക് മുന്നിലുണ്ട്.

ചെയർമാനെതിരെ അംഗങ്ങള്‍ നൽകുന്ന മൊഴി നിർണായകമാണ്. ചെയർമാൻ ഉദ്യോഗസ്ഥരെ നിർബന്ധിച്ച വഴിവിട്ട സഹായം ചെയ്തിട്ടുണ്ടെന്ന് കമീഷണൻ അംഗങ്ങള്‍ വെളിപ്പെടുത്തിയാൽ പൊലിസിന് അത് പിടിവള്ളിയാകും. ആസൂത്രണ ബോർഡ് ക്രമക്കേടിൽ ഉത്തരങ്ങള്‍ മൂല്യനിർണയം നടത്താതിരുന്ന ഉദ്യോഗസ്ഥർക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന ചോദ്യത്തിന് ഉൾപ്പെടെ ചെയർമാൻ എന്ത് മറുപടി നൽകുമെന്നതാണ് ഇനി അറിയേണ്ടത്. അതേസമയം, ലോക്ഭവൻ വിളിച്ചപ്പോള്‍ ഹാജരായ പി.എസ്.എസ് സെക്രട്ടറിയെ ചെയർമാനും ചില അംഗങ്ങളും ഇന്നത്തെ യോഗത്തിൽ വിമർശിച്ചു. ഗവർണ്ണർ വിളിച്ചാൽ പോകാതിരിക്കാനാകുമോ എന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. നിയമന തട്ടിപ്പിൽ മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്യും. മോട്ടോർ വാഹന വകുപ്പിലേക്കുള്ള എ.എം.വി, ഫിഷറീസ് എക്സ്റ്റൻ ഓഫിസർ, വില്ലേജ് ഓയിൽ ഇൻസ്പെക്ടർ എന്നീ പരീക്ഷകളിൽ ക്രമക്കേട് നടന്നുവെന്ന പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നായിരുന്നു കേസെടുക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Exam Rigging: SIT Questions PSC Members, Plans Three New Cases
Next Story