പരീക്ഷാഫലം റെക്കോഡ് വേഗത്തിൽ; 111 സ്പെഷലിസ്റ്റ് ഡോക്ടർമാർ കർമപഥത്തിലേക്ക്
text_fieldsതൃശൂർ: രോഗങ്ങളുടെ ആധിക്യം പ്രതിസന്ധി സൃഷ്ടിക്കുന്ന സമയത്ത് കേരള ആരോഗ്യ സർവകലാശാല നടത്തിയ മെഡിക്കൽ സൂപ്പർ സ്പെഷാലിറ്റി (ഡി.എം/എം.സി.എച്ച്) റെഗുലർ/സപ്ലിമെൻററി പരീക്ഷകളുടെ ഫലപ്രഖ്യാപനം ആശ്വാസമാകുന്നു. സെപ്റ്റംബർ 14ന് തുടങ്ങി 23ന് അവസാനിച്ച പരീക്ഷയുടെ ഫലമാണ് സർവകലാശാല റെക്കോര്‍ഡ് സമയംകൊണ്ട് മൂല്യനിർണയം പൂർത്തിയാക്കി നവംബർ നാലിന് പ്രസിദ്ധീകരിച്ചത്.
ഡി.എം വിഭാഗത്തിൽ കാർഡിയോളജി, എൻഡോക്രിനോളജി, ഗ്യാസ്‌ട്രോ എന്‍ററോളജി, മെഡിക്കൽ ഓങ്കോളജി, നിയോനാറ്റോളജി, നെഫ്രോളജി, ന്യൂറോളജി, പീഡിയാട്രിക് ഓങ്കോളജി, പൾമണറി മെഡിസിൻ; എം സി എച്ച് വിഭാഗത്തിൽ കാർഡിയോ വാസ്ക്കുലാർ & തൊറാസിക് സർജറി ഗ്യാസ്‌ട്രോ ഇന്‍റസ്റ്റിനൽ സർജറി, ജനിറ്റോ യൂറിനറി സർജറി, ന്യൂറോ സർജറി, പീഡിയാട്രിക് സർജറി, പ്ലാസ്റ്റിക് & റീകൺസ്ട്രക്ക്റ്റീവ് സർജറി, സർജിക്കൽ ഓങ്കോളജി എന്നിങ്ങനെ സ്‌പെഷലൈസ് ചെയ്ത് പഠനം പൂർത്തിയാക്കിയ 111 പേരാണ് പരീക്ഷയെഴുതിയത്.
പരീക്ഷ എഴുതിയ എല്ലാവരും ജയിച്ചുവെന്ന് സർവകലാശാല അറിയിച്ചു. സമൂഹത്തിൽ ദൗർലഭ്യം നേരിട്ടു കൊണ്ടിരിക്കുന്ന മേഖലകളിലേക്കാണ് ഇവരുടെയെല്ലാം സേവനം സര്‍ക്കാറിന് ലഭ്യമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

