കണ്ണൂർ സർവകലാശാലയില്‍ ചോദ്യ പേപ്പര്‍ മാറിനല്‍കി; രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകൾ മാറ്റി
text_fieldsകണ്ണൂർ: കണ്ണൂര്‍ സര്‍വകലാശാലയില്‍ രണ്ടാം സെമസ്റ്റർ ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യ പേപ്പർ മാറിനൽകി. കണ്ണൂർ എസ്.എൻ കോളജിലാണ് വ്യാഴാഴ്ച നടക്കാനിരുന്ന പരീക്ഷയുടെ ചോദ്യ പേപ്പറുകൾ ബുധനാഴ്ചത്തെ പരീക്ഷക്ക് വിതരണം ചെയ്തത്.
ഇംഗ്ലീഷ് പരീക്ഷയുടെ 'റീഡിങ്സ് ഓൺ ജൻഡർ' എന്നതിെൻറ ചോദ്യ പേപ്പറാണ് ബുധനാഴ്ച നടന്ന 'റീഡിങ്സ് ഓൺ ലൈഫ് ആൻഡ് നേച്ചർ' പരീക്ഷക്ക് നൽകിയത്. ഇതേതുടർന്ന് വ്യാഴാഴ്ച നടത്താന്‍ നിശ്ചയിച്ച രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളെല്ലാം മാറ്റി.
പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, മറ്റ് ദിവസങ്ങളിലെ ബിരുദ പരീക്ഷകള്‍ക്ക് മാറ്റമില്ല. ബി.എ അഫ്ദലുല്‍ ഉലമ പരീക്ഷ മാറ്റമില്ലാതെ വ്യാഴാഴ്ച തന്നെ നടക്കുമെന്നും സർവകലാശാല അധികൃതർ അറിയിച്ചു.

