Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ജയിൽ ജ്യോതി’;...

‘ജയിൽ ജ്യോതി’; ജയിലുകളിൽ 297പേർ പരീക്ഷയെഴുതി 

text_fields
bookmark_border
‘ജയിൽ ജ്യോതി’; ജയിലുകളിൽ 297പേർ പരീക്ഷയെഴുതി 
cancel

തി​രു​വ​ന​ന്ത​പു​രം: നി​ര​ക്ഷ​ര​രി​ല്ലാ​ത്ത ജ​യി​ൽ എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സാ​ക്ഷ​ര​ത മി​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന ‘ജ​യി​ൽ ജ്യോ​തി’​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ വി​വി​ധ ജ​യി​ലു​ക​ളി​ൽ 297പേ​ർ പ​രീ​ക്ഷ​യെ​ഴു​തി. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്-121. ഇ​തി​ൽ ഏ​ഴു​പേ​ർ സ്​​ത്രീ​ക​ളാ​ണ്.

തി​രു​വ​ന​ന്ത​പു​രം പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ 59, വ​നി​താ​ജ​യി​ലി​ൽ ഏ​ഴ്, സ്​​പെ​ഷ​ൽ ജ​യി​ലി​ൽ 30, ജി​ല്ല ജ​യി​ലി​ൽ 25 എ​ന്നി​ങ്ങ​നെ​യാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​വ​രു​ടെ എ​ണ്ണം. തി​രു​വ​ന​ന്ത​പു​രം കൂ​ടാ​തെ സ്​​ത്രീ ത​ട​വു​കാ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​ത് എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ്. ഇ​വി​ടെ മൊ​ത്തം പ​രീ​ക്ഷ​യെ​ഴു​തി​യ ഒ​മ്പ​തു​പേ​രി​ൽ ര​ണ്ടു​പേ​ർ സ്​​ത്രീ​ക​ളാ​ണ്. പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ ത​ട​വു​കാ​രി​ൽ ര​ണ്ടു​പേ​ർ ബി​ഹാ​ർ സ്വ​ദേ​ശി​ക​ളാ​ണ്. 

സം​സ്ഥാ​ന​ത്ത് മ​റ്റ്​ ജി​ല്ല​ക​ളി​ലെ ജ​യി​ലു​ക​ളി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ​വ​രു​ടെ എ​ണ്ണം ബ്രാ​ക്ക​റ്റി​ൽ: കോ​ട്ട​യം (13), തൃ​ശൂ​ർ (25), പാ​ല​ക്കാ​ട് (29), മ​ല​പ്പു​റം (30), ക​ണ്ണൂ​ർ (15), കാ​സ​ർ​കോ​ട് (33), വ​യ​നാ​ട് (22). വാ​യ​ന, എ​ഴു​ത്ത്, ക​ണ​ക്ക് എ​ന്നി​ങ്ങ​നെ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളെ ആ​സ്​​പ​ദ​മാ​ക്കി മൊ​ത്തം 100 മാ​ർ​ക്കി​നാ​യി​രു​ന്നു പ​രീ​ക്ഷ. 30 മാ​ർ​ക്കാ​ണ് വി​ജ​യി​ക്കാ​ൻ വേ​ണ്ട​ത്. വാ​യ​ന​ക്ക്​ 30 മാ​ർ​ക്കി​ൽ ഒ​മ്പ​ത്, എ​ഴു​ത്തി​ന് 40 മാ​ർ​ക്കി​ൽ 12, ക​ണ​ക്കി​ന് 30 മാ​ർ​ക്കി​ൽ ഒ​മ്പ​ത്​ എ​ന്നി​ങ്ങ​നെ​യാ​ണ് പാ​സ്​​മാ​ർ​ക്ക്.

പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ന​ട​ന്ന പ​രീ​ക്ഷ​യി​ൽ ദ​ക്ഷി​ണ​മേ​ഖ​ല ജ​യി​ൽ ഡി.​ഐ.​ജി ബി. ​പ്ര​ദീ​പ് ഏ​റ്റ​വും പ്രാ​യം കൂ​ടി​യ പ​ഠി​താ​വ്​ ച​ന്ദ്ര​ന് (75) ചോ​ദ്യ​പേ​പ്പ​ർ ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ക്ഷ​ര​ത മി​ഷ​ൻ അ​സി. ഡ​യ​റ​ക്ട​ർ ഡോ.​ജെ. വി​ജ​യ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സാ​ക്ഷ​ര​ത മി​ഷ​നും ജ​യി​ൽ വ​കു​പ്പും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.  ജ​യി​ൽ ജ്യോ​തി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ ജ​യി​ലു​ക​ളി​ൽ നേ​ര​ത്തേ 60പേ​ർ നാ​ലാം​ത​രം തു​ല്യ​ത എ​ഴു​തി​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsjail departmentmalayalam newsexam in jail
News Summary - exam in jail -Kerala news
Next Story