Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരീക്ഷ ക്രമക്കേട്: പി.എസ്.സി അഡീ. സെക്രട്ടറി അറസ്റ്റിൽ; പിടികൂടിയത് ബന്ധുവീട്ടിൽനിന്ന്

text_fields
bookmark_border
കേസിൽ രണ്ടാമത്തെ അറസ്റ്റ്
പരീക്ഷ ക്രമക്കേട്: പി.എസ്.സി അഡീ. സെക്രട്ടറി അറസ്റ്റിൽ; പിടികൂടിയത് ബന്ധുവീട്ടിൽനിന്ന്
cancel

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ പി.എസ്.സി അഡീഷനൽ സെക്രട്ടറി ആർ. ഹരി അറസ്റ്റിൽ. ഒളിവിൽ കഴിഞ്ഞ ഇയാളെ എറണാകുളത്തെ ബന്ധുവീട്ടിൽ നിന്നാണ് പിടികൂടിയതെന്ന് അന്വേഷണസംഘം വ്യക്തമാക്കി. കേസിൽ രണ്ടാമത്തെ അറസ്റ്റാണിത്. പി.എസ്.സിയിലെ മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീഷിനെ കഴിഞ്ഞദിവസം എസ്.ഐ.ടി കോഴിക്കോട്ടുനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്.

ആസൂത്രണ ബോർഡ് പരീക്ഷയുടെ മൂല്യനിർണയ ചുമതലക്കാരനായിരുന്ന ആർ. ഹരിക്ക് ക്രമക്കേടിൽ വ്യക്തമായ പങ്കുണ്ടെന്ന് എസ്.ഐ.ടി അന്വേഷണത്തിൽ കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതി ചേർത്തത്. സതീഷും ഹരിയും മാത്രമാണ് നിലവിൽ കേസിലെ പ്രതികൾ. പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് ഹരിയെന്നും പരീക്ഷകളെ കുറിച്ച വിവരങ്ങൾ ചെയർമാന് ഈ ഉദ്യോഗസ്ഥനാണ് കൈമാറിയിരുന്നതെന്നുമുള്ള മൊഴികൾ എസ്.ഐ.ടിക്ക് ലഭിച്ചിരുന്നു. അറസ്റ്റ് ഭയന്ന് ഹരി ഒളിവിൽ പോകുകയായിരുന്നു. ഇയാളുടെ വീട്ടിൽ അന്വേഷണസംഘം എത്തിയപ്പോർ അടച്ചിട്ട നിലയിലായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് എറണാകുളത്തുനിന്ന് പിടികൂടിയത്. ശനിയാഴ്ച തിരുവനന്തപുരത്ത് കോടതിയിൽ ഹാജരാക്കും.

അതേസമയം, പരീക്ഷ ക്രമക്കേടിൽ പി.എസ്.സി സെക്രട്ടറി ഉൾപ്പെടെ ഉദ്യോഗസ്ഥരെയും അംഗങ്ങളെയും എസ്.ഐ.ടി ചോദ്യം ചെയ്യും. ശനിയാഴ്ച ഹാജരാകാൻ സെക്രട്ടറി സാജു ജോർജിന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. ഉച്ചക്ക് രണ്ടിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം. പരീക്ഷ കൺട്രോളർ ബിനി കെ. എബ്രഹാമിനെ തിങ്കളാഴ്ചയാണ് ചോദ്യം ചെയ്യുക. അന്നു മുതൽ മറ്റ് അംഗങ്ങളെയും ചോദ്യം ചെയ്യും. 10 അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകുന്ന നടപടികളും ആരംഭിച്ചു. നേരത്തെ ചെയർമാൻ എം.ആർ. ബൈജു, മൂന്ന് അംഗങ്ങൾ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ചെയർമാനെ ചോദ്യം ചെയ്തപ്പോൾ ഉദ്യോഗസ്ഥരുടെ ഭാഗത്താണ് വീഴ്ചയെന്നും അത് കണ്ടെത്തിയപ്പോൾ തിരുത്തിയെന്നുമാണ് മൊഴി നൽകിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Exam Irregularities: PSC Additional Secretary Arrested
Next Story