Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാസപ്പടി കേസ്; സി.പി.എമ്മിന്​ താൽ​ക്കാലികാശ്വാസം; വിധിയുയർത്തി രാഷ്ട്രീയ പ്രതിരോധം

text_fields
bookmark_border
ഡി​വി​ഷ​ൻ ബെ​ഞ്ചി​ലെ അ​പ്പീ​ലി​ന​നു​സ​രി​ച്ചാ​കും കേ​സി​ലെ ഇ.​ഡി നീ​ക്ക​ങ്ങ​ളു​ടെ ഭാ​വി
മാസപ്പടി കേസ്; സി.പി.എമ്മിന്​ താൽ​ക്കാലികാശ്വാസം; വിധിയുയർത്തി രാഷ്ട്രീയ പ്രതിരോധം
cancel

തി​രു​വ​ന​ന്ത​പു​രം: എ​ക്സാ​ലോ​ജി​ക്​ കേ​സി​ലെ സു​​പ്രീം​കോ​ട​തി വി​ധി ഉ​യ​ർ​ത്തി രാ​ഷ്​​ട്രീ​യ പ്ര​തി​രോ​ധ​ത്തി​ന്​ ത​യാ​റെ​ടു​ക്കു​ന്ന സി.​പി.​എ​മ്മി​ന്​ നി​യ​മ​വ​ഴി​ക​ളി​ൽ ല​ഭി​ച്ച​ത്​ താ​ൽ​​ക്കാ​ലി​ക ആ​ശ്വാ​സം. തു​ട​ക്കം മു​ത​ൽ കേ​സ്​ രാ​ഷ്​​​ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന ത​ങ്ങ​ളു​ടെ വാ​ദ​ത്തി​ന്​ സു​​പ്രീം​കോ​ട​തി അ​ടി​വ​ര​യി​​ട്ടെ​ന്ന രീ​തി​യി​ലാ​ണ് സി.​പി.​എം വ്യാ​ഖ്യാ​ന​ങ്ങ​ളും നേ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ളും.

എ​ന്നാ​ൽ, മെ​റി​റ്റി​ലേ​ക്ക്​ ക​ട​ക്കാ​തി​രു​ന്ന സു​പ്രീം​കോ​ട​തി, ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ വീ​ഴ്ച​യാ​ണ്​ പ്ര​ധാ​ന​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

പി​ണ​റാ​യി വി​ജ​യ​നെ​തി​രെ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ നി​ർ​​ദേ​ശി​ച്ച ഹൈ​കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച്​ ഉ​ത്ത​ര​വി​നെ​തി​രാ​യ ഹ​ര​ജി പ​രി​ഗ​ണി​ക്കാ​ൻ ഡി​വി​ഷ​ൻ ബെ​ഞ്ച്​ ത​യാ​റാ​കാ​തി​രു​ന്ന​തി​ൽ നി​യ​മ​പ​ര​മാ​യ പോ​രാ​യ്​​മ സം​ഭ​വി​ച്ചെ​ന്ന​താ​ണ് പ്ര​ധാ​ന നി​രീ​ക്ഷ​ണം. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​പ്പീ​ൽ വീ​ണ്ടും ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച്​ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും നി​ഷ്ക​ർ​ഷി​ക്കു​ന്നു. ഇ​തി​നു​ള്ള സാ​വ​കാ​ശ​മെ​ന്ന നി​ല​യി​ൽ ഏ​ഴു​ ദി​വ​സ​ത്തേ​ക്ക്​ അ​ന്വേ​ഷ​ണം സ്​​റ്റേ ചെ​യ്യു​ക​യും ചെ​യ്തു.

എ​ഫ്.​ഐ.​ആ​ർ റ​ദ്ദാ​ക്കാ​തി​രു​ന്ന കോ​ട​തി, അ​ന്വേ​ഷ​ണ കാ​ര്യ​ങ്ങ​ളി​ലേ​ക്ക്​ ക​ട​ന്നി​ട്ടി​ല്ല. അ​ക്കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്നി​​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ക്കു​ക​യും ചെ​യ്തു.

അ​തേ​സ​മ​യം ഡി​വി​ഷ​ൻ ഉ​ത്ത​ര​വ്​ ത​ള്ളി​യ സു​പ്രീം കോ​ട​തി, എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ആ​വ​ശ്യ​​പ്പെ​ട്ട സിം​ഗി​ൾ ബെ​ഞ്ച്​ വി​ധി​യി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത് സി.​പി.​എ​മ്മി​ന്​ പി​ടി​വ​ള്ളി​യാ​ണ്. ഒ​രു​വ​ശ​ത്ത്​ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്​​​റ്റ​ർ ചെ​യ്യാ​നും അ​തേ ഉ​ത്ത​ര​വി​ന്‍റെ അ​വ​സാ​ന​ത്തി​ൽ ​പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​മാ​കാ​മെ​ന്നു​മു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ്​ വൈ​രു​ധ്യ​മാ​യി ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ട്ട​ത്.

ഹൈ​കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച്​ ഉ​ത്ത​ര​വി​ൽ ക​ക്ഷി​യ​ല്ലാ​തി​രു​ന്ന പി​ണ​റാ​യി വി​ജ​യ​ന്​ അ​പ്പീ​ൽ ന​ൽ​കാ​നാ​വി​ല്ലെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഡി​വി​ഷ​ൻ ബെ​ഞ്ച് ഹ​ര​ജി നി​ര​സി​ച്ച​ത്.

എ​ന്നാ​ൽ, കേ​സെ​ടു​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളും തെ​ളി​വു​ക​ളു​മു​ണ്ടെ​ന്ന സിം​ഗി​ൾ ബെ​ഞ്ചി​ന്റെ നി​രീ​ക്ഷ​ണ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, പി​ണ​റാ​യി അ​ട​ക്ക​മു​ള്ള​വ​രെ ‘ബാ​ധി​ക്ക​പ്പെ​ട്ട ക​ക്ഷി​ക​ളാ​യി’ ക​ണ​ക്കാ​ക്കാ​മെ​ന്നും അ​പ്പീ​ൽ പ​രി​ഗ​ണി​ക്കാ​മെ​ന്നു​മാ​ണ്​ സു​​പ്രീം​കോ​ട​തി നി​ർ​ദേ​ശം.

കേ​സി​ൽ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​മാ​ണ്​ വേ​ണ്ട​തെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ല​പാ​ടി​ന്​ വി​രു​ദ്ധ​മാ​യി​രു​ന്നു സിം​ഗി​ൾ ബെ​ഞ്ച്​ വി​ധി​യെ​ന്ന​തി​നാ​ൽ സ​ർ​ക്കാ​റി​നും അ​പ്പീ​ൽ ന​ൽ​കാ​മാ​യി​രു​ന്നു​വെ​ന്ന സു​പ്രീം​കോ​ട​തി പ​രാ​മ​ർ​ശ​വും ​സി.​പി.​എം ആ​യു​ധ​മാ​ക്കു​ന്നു. വൈ​ദ്യ​ൻ ക​ൽ​പ്പി​ച്ച​തും രോ​ഗി ഇ​ച്ഛി​ച്ച​തു​മൊ​ന്നെ​ന്ന പോ​ലെ​യാ​ണ്​ കി​ട്ടി​യ ഉ​ട​ൻ എ​ഫ്.​ഐ.​ആ​ർ ഇ​ട്ട​തെ​ന്ന സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം പി. ​രാ​ജീ​വി​​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​ലും ഇ​ക്കാ​ര്യം വ്യ​ക്​​തം.

ഹൈ​കോ​ട​തി​യി​ൽ പി​ണ​റാ​യി​ക്ക്​ അ​നു​കൂ​ല നി​ല​പാ​ടാ​ണ്​​ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ൽ സ്വീ​ക​രി​ച്ച​തെ​ങ്കി​ലും സ​ർ​ക്കാ​ർ അ​പ്പീ​ൽ പോ​ക​ണ​മെ​ന്ന​താ​യി​രു​ന്നു സി.​പി.​എം നി​ല​പാ​ട്. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​മ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്വം സ​ർ​ക്കാ​ർ നി​ർ​വ​ഹി​ച്ചി​​ല്ലെ​ന്ന വാ​ദ​വും, ഒ​പ്പം ഇ.​ഡി​ക്ക്​ ക​യ​റാ​നു​ള്ള വാ​തി​ൽ വി.​ഡി. തു​റ​ന്നി​ട്ടെ​ന്ന ആ​രോ​പ​ണ​വും സി.​പി.​എം ക​ടു​പ്പി​ക്കും.

അ​ന്വേ​ഷ​ണ​ത്തി​ന്​ സ്​​റ്റേ വ​ന്ന​തോ​ടെ ഇ.​ഡി​യു​ടെ മൊ​ഴി​യെ​ടു​ക്ക​ലി​ന്​ പി​ണ​റാ​യി വി​ജ​യ​ൻ വെ​ള്ളി​യാ​ഴ്ച ഹാ​ജ​രാ​കി​ല്ലെ​ന്ന് ഉ​റ​പ്പാ​യി.

ഡി​വി​ഷ​ൻ ബെ​ഞ്ചി​ലെ അ​പ്പീ​ലി​ന​നു​സ​രി​ച്ചാ​കും കേ​സി​ലെ ഇ.​ഡി നീ​ക്ക​ങ്ങ​ളു​ടെ ഭാ​വി. എ​ഫ്.​​ഐ.​ആ​ർ റ​ദ്ദാ​ക്കി​യാ​ൽ ഇ.​ഡി ര​ജി​സ്​​റ്റ​ർ ചെ​യ്​​ത ഇ.​സി.​ഐ.​ആ​റും അ​സാ​ധു​വാ​കും. ഈ ​വ​ഴി​യി​ലാ​ണ്​ ഇ​നി സി.​പി.​എം പ്ര​തീ​ക്ഷ​ക​ൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Exalogic Case Supreme Court Verdict
Next Story