Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിമാനം ലാൻഡ് ചെയ്യു​മ്പാേ​ഴേക്കും തിടുക്കം; യാത്രക്കാർ ഇൗ ശീലമുപേക്ഷിക്കണമെന്ന് മുൻ ക്യാബിൻ ക്രൂ

text_fields
bookmark_border
വിമാനം പൂർണമായും റൺവെയിൽ നിർത്തുന്നതിന് മുമ്പ് സീറ്റ് ബെൽറ്റ് അഴിച്ച് എഴുന്നേറ്റു നിൽക്കുന്നത് ജീവന് ഭീഷണി
വിമാനം ലാൻഡ് ചെയ്യു​മ്പാേ​ഴേക്കും തിടുക്കം; യാത്രക്കാർ ഇൗ ശീലമുപേക്ഷിക്കണമെന്ന് മുൻ ക്യാബിൻ ക്രൂ
cancel

കോഴിക്കോട്: നാടി​െൻറ പച്ചപ്പ് കാണു​േമ്പാഴേക്കും സീറ്റിൽ നിന്ന് എണീറ്റ് പെട്ടിയെടുക്കാൻ തിരക്കൂ കൂട്ടുന്ന വിമാന യാത്രക്കാർ ഇനിയെങ്കിലും ആ പതിവ് അവസാനിപ്പിക്കണമെന്ന് മുൻ ക്യാബിൻ ക്രൂവി​െൻറ മുന്നറിയിപ്പ്. കരിപ്പൂർ ദുരന്തത്തി​െൻറ പശ്ചാത്തലത്തിൽ കണ്ണൂർ എഫ്.എം. റേഡിയോ പ്രവർത്തക വിൻസി വർഗീസാണ് ഫേസ്ബുക്​ പോസ്റ്റിലൂടെ മുന്നറിയിപ്പ്​ നൽകുന്നത്​.

വിമാനയാത്രയിലെ ഏറ്റവും നിർണായകമായ രണ്ടു ഘട്ടങ്ങളാണ് ടേക്ക് ഓഫും ലാൻഡിങ്ങും. ഇതിൽ ടേക്ക് ഓഫ് സമയത്ത് മിക്കവാറും എല്ലാ യാത്രക്കാരും ക്യാബിൻ ക്രൂ നൽകുന്ന നിർദേശങ്ങൾ അനുസരിക്കാറുണ്ട്. എന്നാൽ വിമാനം ലാൻഡ് ചെയ്യുമ്പോൾ പലപ്പോഴും യാത്രക്കാർ ഈ നിർദ്ദേശങ്ങൾ അവഗണിക്കാറാണ് പതിവ്. വിമാനം ലാൻഡ് ചെയ്ത ഉടനെ 90 ശതമാനം യാത്രക്കാരും സീറ്റ്‌ ബെൽറ്റ്‌ നീക്കം ചെയ്ത് എഴുന്നേൽക്കുന്നതും ഓവർ ഹെഡ്ബിൻ തുറന്ന്​ ഹാൻഡ് ബാഗേജുകൾ കൈയിലെടുക്കുന്നതും നിത്യകാഴ്ചയാണ്.

എന്തെങ്കിലും കാരണവശാൽ ലാൻഡിങിൽ പിഴവ് സംഭവിച്ചാൽ സീറ്റ്‌ ബെൽറ്റ് ഒഴിവാക്കിയവർക്കും എഴുന്നേറ്റ് നിൽക്കുന്നവർക്കുമാണ് ഏറ്റവും അധികം അപകടസാധ്യതയും മരണ സാധ്യതയും. സീറ്റ് ബെൽറ്റ് ഇട്ടിരിക്കുന്നവർക്ക് മിക്കവാറും നിസ്സാര പരിക്കുകൾ മാത്രമേ ഉണ്ടാകാറുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story