Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുപ്രീംകോടതി വിധിവരെ...

സുപ്രീംകോടതി വിധിവരെ മുന്നാക്ക സംവരണം നിർത്തിവെക്കണം –സംവരണ സമുദായ മുന്നണി

text_fields
bookmark_border
ews സം​വ​ര​ണ സ​മു​ദാ​യ മു​ന്ന​ണി
cancel
camera_alt

മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​െൻറ മ​റ​വി​ൽ ന​ട​ന്ന സം​വ​ര​ണ അ​ട്ടി​മ​റി​യി​ൽ പ്ര​തി​ഷേ​ധി​ച്ച്​ സം​വ​ര​ണ സ​മു​ദാ​യ മു​ന്ന​ണി ന​ട​ത്തി​യ സെ​ക്ര​േ​ട്ട​റി​യ​റ്റ്​ ധ​ർ​ണ​

തി​രു​വ​ന​ന്ത​പു​രം: സു​പ്രീം​കോ​ട​തി അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച്​ മു​മ്പാ​കെ​യു​ള്ള കേ​സി​ൽ അ​ന്തി​മ വി​ധി വ​രും​വ​രെ സം​സ്​​ഥാ​ന​ത്ത്​ മു​ന്നാ​ക്ക സം​വ​ര​ണം ന​ട​പ്പാ​ക്ക​രു​തെ​ന്ന്​ സം​വ​ര​ണ സ​മു​ദാ​യ മു​ന്ന​ണി.

പ്ര​ഫ​ഷ​ന​ൽ കോ​ഴ്​​സു​ക​ളി​ലും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്ര​വേ​ശ​ന​ത്തി​ലും മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​െൻറ മ​റ​വി​ൽ ന​ട​ന്ന സം​വ​ര​ണ അ​ട്ടി​മ​റി​യി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ന​ട​ത്തി​യ സെ​ക്ര​േ​ട്ട​റി​യ​റ്റ്​ ധ​ർ​ണ​യി​ലാ​ണ്​ സം​വ​ര​ണ സ​മു​ദാ​യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്​​മ​യാ​യ മു​ന്ന​ണി ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. മു​പ്പതോളം സംവരണ സമുദായങ്ങളുടെ നേതാക്കൾ പ​ങ്കെടുത്തു.

ഇൗ ​വ​ർ​ഷം മു​ത​ൽ എം.​ബി.​ബി.​എ​സ്, എ​ൻ​ജി​നീ​യ​റി​ങ്​ ഉ​ൾ​പ്പെ​ടെ കോ​ഴ്​​സു​ക​ളി​ലെ മു​ന്നാ​ക്ക സം​വ​ര​ണം കോ​ട​തി വി​ധി വ​രും​വ​രെ നി​ർ​ത്തി​െ​വ​ക്ക​ണം. മു​ന്നാ​ക്ക വി​ഭാ​ഗ​ത്തി​നു​ള്ള സം​വ​ര​ണം മൊ​ത്തം സീ​റ്റു​ക​ളു​ടെ പ​ത്ത്​ ശ​ത​മാ​ന​മാ​യി നി​ശ്​​ച​യി​ക്കു​ന്ന ന​ട​പ​ടി നി​ല​വി​ലെ സം​വ​ര​ണ ത​ത്വ​ങ്ങ​ൾ​ക്ക്​ വി​രു​ദ്ധ​മാ​ണ്. കേ​ന്ദ്രം നി​ശ്​​ച​യി​ച്ച മാ​ന​ദ​ണ്ഡം മാ​ത്ര​മേ കേ​ര​ള​ത്തി​ലും ന​ട​പ്പാ​ക്കാ​വൂ. പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ മേ​ൽ​ത​ട്ട്​ (ക്രീ​മി​ലെ​യ​ർ) പ​രി​ധി നി​ശ്​​ച​യി​ച്ച്​ സം​വ​ര​ണ​ത്തി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ​ത്​ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ശ്​​ച​യി​ച്ച മാ​ന​ദ​ണ്ഡ പ്ര​കാ​ര​മാ​ണ്. മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​ലും അ​ത്​ പാ​ലി​ക്ക​ണം.

സം​വ​ര​ണ സ​മു​ദാ​യ മു​ന്ന​ണി ന​ട​ത്തി​യ സെ​ക്ര​േ​ട്ട​റി​യ​റ്റ്​ ധ​ർ​ണ​യിൽനിന്ന്​

സം​വ​ര​ണ സ​മു​ദാ​യ മു​ന്ന​ണി പ്ര​സി​ഡ​ൻ​റ്​ വി. ​ദി​ന​ക​ര​ൻ (ധീവര സഭ), ജനറൽ സെക്രട്ടറി എ​ൻ.​കെ. അ​ലി (മെക്ക), എ​സ്. കു​ട്ട​പ്പ​ൻ ചെ​ട്ടി​യാ​ർ (എം.ബി.എസ്​.എഫ്​), ബി. ​സു​ഭാ​ഷ്​ ബോ​സ് (കേരള മൺപാത്ര നിർമാണ സമുദായ സഭ), ടി.​ജി. ഗോ​പാ​ല​കൃ​ഷ്​​ണ​ൻ നാ​യ​ർ (കേരള വെളുത്തേടത്ത്​ നായർ സമാജം), ഷാ​ജി ജോ​ർ​ജ് (കെ.ആർ.എൽ.സി), വി.​വി. ക​രു​ണാ​ക​ര​ൻ(പത്മശാലിയ സംഘം), ബീ​മാ​പ​ള്ളി റ​ഷീ​ദ് (മുസ്​ലിം ലീഗ്​), വി.​ആ​ർ. ജോ​ഷി, ജ​ഗ​തി രാ​ജ​ൻ (ഈഴവാത്തി കാവുതീണ്ടി സമുദായം), ഡി. ​ദേ​വ​​പ്ര​സാ​ദ് (നാടാർ മഹാജന സംഘം), അ​ഡ്വ. ഷാ​ജി പ​യ്യ​ന്നൂ​ർ (എം.ബി.സി.എഫ്​), പ്ര​ഫ. ഇ. ​അ​ബ്​​ദു​ൽ റ​ഷീ​ദ് (മെക്ക), സ​ജീ​ദ്​ ഖാ​ലി​ദ് (വെൽഫെയർ പാർട്ടി), കെ.​പി. ചെ​ല്ല​പ്പ​ൻ, ഡോ. ​രാ​ജേ​ന്ദ്ര​ൻ (തണ്ടാർ മഹാജന സഭ), വ​യ​ല​പ്ര നാ​രാ​യ​ണ​ൻ (യാദവ സഭ), ശ​ശി​ധ​ര​ൻ പി​ള്ള (ചെട്ടി മഹാസഭ), അ​ഡ്വ. ര​വീ​ന്ദ്ര​ൻ (വടുക സമുദായ സാംസ്​കാരിക മുന്നണി), കെ.​കെ. സു​ധാ​ക​ര​ൻ (ഗണക കണിശ സഭ), എ​സ്. സു​ബ്ര​ഹ്​​മ​ണ്യ​ൻ ചെ​ട്ടി​യാ​ർ (വണിക വൈശ്യ സംഘം), പി.​കെ. അ​ശോ​ക​ൻ (ചവളർ സൊസൈറ്റി), വി.​എ. ബാ​ല​കൃ​ഷ്​​ണ​ൻ (പണ്ഡിതറ മഹാസഭ), മു​രു​ക​തേ​വ​ർ (തേവർ സംഘം), അ​ഡ്വ. സു​രേ​ഷ് (എഴുത്തച്ഛൻ സമാജം), മ​ണി​മ​ല സു​രേ​ന്ദ്ര​ൻ (വിൽക്കുറുപ്പ്​ മഹാ സഭ), ഫാ. ​ആ​ൻ​റ​ണി ജോ​ർ​ജ് (ലത്തീൻ കത്തോലിക്ക), ആ​ൻ​റ​ണി ജോ​സ​ഫ് (ലാറ്റിൻ കാത്തലിക്​ അസോസിയേഷൻ), ഡോ. ​ഷാ​ജി​കു​മാ​ർ (ഗണക മഹാസഭ), ആ​ർ. ശ​ങ്ക​ർ റെ​ഡ്യാ​ർ (റെഡ്യാർസ്​ ഫെഡറേഷൻ), എ. ​കൃ​ഷ്​​ണ​ൻ​കു​ട്ടി (യാദവ സഭ), വി​ഷ്​​ണു ഹ​രി (വിശ്വകർമ സംഘം) തു​ട​ങ്ങി​യവർ സം​സാ​രി​ച്ചു.

മു​ന്ന​ണി ര​ക്ഷാ​ധി​കാ​രി​യും മു​ൻ മ​ന്ത്രി​യു​മാ​യ കു​ട്ടി അ​ഹ​മ്മ​ദ്​ കു​ട്ടി ഒാ​ൺ​ലൈ​നാ​യി സം​സാ​രി​ച്ചു. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി, കേ​ര​ള മു​സ്​​ലിം ജ​മാ​അ​ത്ത്​ കൗ​ൺ​സി​ൽ, പോ​പു​ല​ർ ഫ്ര​ണ്ട്, ഫ്ര​റ്റേ​ണി​റ്റി മൂ​വ്​​മെൻറ്​ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളും ധ​ർ​ണ ന​ട​ത്തി.

സം​വ​ര​ണ സ​മു​ദാ​യ മു​ന്ന​ണി ന​ട​ത്തി​യ സെ​ക്ര​േ​ട്ട​റി​യ​റ്റ്​ ധ​ർ​ണ​യിൽനിന്ന്​


സം​വ​ര​ണ സ​മു​ദാ​യ മു​ന്ന​ണി ന​ട​ത്തി​യ സെ​ക്ര​േ​ട്ട​റി​യ​റ്റ്​ ധ​ർ​ണ​യിൽനിന്ന്​


സം​വ​ര​ണ സ​മു​ദാ​യ മു​ന്ന​ണി ന​ട​ത്തി​യ സെ​ക്ര​േ​ട്ട​റി​യ​റ്റ്​ ധ​ർ​ണ​യിൽനിന്ന്​


സം​വ​ര​ണ സ​മു​ദാ​യ മു​ന്ന​ണി ന​ട​ത്തി​യ സെ​ക്ര​േ​ട്ട​റി​യ​റ്റ്​ ധ​ർ​ണ​യിൽനിന്ന്​


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reservationews reservationsamvarana samudaya munnani
News Summary - ews reservation should be stopped till the Supreme Court verdict - samvarana samudaya munnani
Next Story