Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൊണ്ടിമുതൽ തിരിമറി: ആന്‍റണി രാജുവിന്‍റെ അപ്പീൽ മാറ്റി

text_fields
bookmark_border
തൊണ്ടിമുതൽ തിരിമറി: ആന്‍റണി രാജുവിന്‍റെ അപ്പീൽ മാറ്റി
cancel

തിരുവനന്തപുരം: വിദേശ പൗരനെ കേസിൽനിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ മുൻമന്ത്രി ആന്‍റണി രാജു സമർപ്പിച്ച അപ്പീലിൽ വാദം കേൾക്കുന്നത് സെപ്റ്റംബർ ഒമ്പതിലേക്ക് മാറ്റി. കേസിൽ ശിക്ഷിച്ച നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ആന്‍റണി രാജു തിരുവനന്തപുരം ജില്ല സെഷൻസ് കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. അപ്പീൽ സ്വീകരിച്ച കോടതി, വാദം മാറ്റുകയായിരുന്നു.

ലഹരിക്കേസ് പ്രതിയായ വിദേശിയെ രക്ഷിക്കാൻ അഭിഭാഷകനായിരുന്ന ആന്‍റണി രാജു തൊണ്ടിമുതലായ അടിവസ്ത്രം മുറിച്ചും മാറ്റംവരുത്തിയും തെളിവ് നശിപ്പിച്ചെന്നാണ് കേസ്. അദ്ദേഹം രണ്ടാംപ്രതിയായ കേസിൽ കഴിഞ്ഞ ജനുവരി മൂന്നിനാണ് മൂന്നുവർഷം തടവിനും 10,000 രൂപ പിഴക്കും നെടുമങ്ങാട് കോടതി ശിക്ഷിച്ചത്. തുടർന്ന് എം.എൽ.എ സ്ഥാനം അസാധുവായി. ഒന്നാംപ്രതിയും കോടതി ജീവനക്കാരനുമായിരുന്ന ജോസിനെയും ശിക്ഷിച്ചിരുന്നു. ശിക്ഷ സ്റ്റേ ചെയ്യണമെന്നും നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ആന്‍റണി രാജു സെഷൻസ് കോടതിയെയും ഹൈകോടതിയെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Evidence tampering case: Antony Raju's appeal adjourned
Next Story