Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപണം വാങ്ങിയതിന്‍റെ...

പണം വാങ്ങിയതിന്‍റെ തെളിവുകൾ പുറത്തുവിടണം, സി.സി.ടി.വി പരിശോധിക്കാനും തയാർ -സി.കെ. ജാനു

text_fields
bookmark_border
CK Janu
cancel

കൽപ്പറ്റ: ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനിൽനിന്ന്​ പണം കൈപറ്റിയെന്ന ആരോപണം നിഷേധിച്ച്​ സി.കെ. ജാനു. എൻ.ഡി.എ സ്​ഥാനാർഥിയായി മത്സരിക്കാൻ തിരുവനന്തപുരത്തുവെച്ച്​ ജാനു സുരേന്ദ്രനിൽനിന്ന്​ 10ലക്ഷം രൂപ വാങ്ങി​െയന്നാണ്​ ആരോപണം.

സി.കെ. ജാനുവിന്‍റെ പാർട്ടിയായ ജനാധിപത്യ രാഷ്​ട്രീയ പാർട്ടിയുടെ സംസ്​ഥാന ട്രഷററായ​ പ്രസീതയാണ്​ ആരോപണവുമായി രംഗത്തെത്തിയത്​. മാർച്ച്​ ഏഴിന്​ തിരുവനന്തപുരത്തെ ഹോട്ടലിൽവെച്ചാണ്​ പണം കൈമാറ്റം നടത്തിയതെന്നും പ്രസീത ആരോപിച്ചിരുന്നു. തെളിവിനായി പ്രസീതയും സുരേന്ദ്രനും പണമിടപാടിനെക്കുറിച്ച്​ സൂചിപ്പിക്കുന്ന ഫോൺ സംഭാഷണവും പുറത്തുവിട്ടിരുന്നു. ആരോപണം ഉന്നയിച്ച പ്രസീതയെ വെല്ലുവിളിച്ച ജാനു തെളിവുകൾ ഉ​​െണ്ടങ്കിൽ പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു.

തിരുവനന്തപുരത്തെ ഹോട്ടലിൽവെച്ച്​ പണ കൈമാറ്റം നടന്നിട്ടില്ല. ആരോപണം ഉന്നയിച്ചവർ കൂടുതൽ തെളിവുകൾ പുറത്തുവിടണം. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാൻ തയാറാ​െണന്നും ജാനു പറഞ്ഞു.

കെ. സുരേന്ദ്രനിൽനിന്ന്​ ജാനു 40 ലക്ഷം രൂപയാണ്​ വാങ്ങിയതെന്ന ആരോപണവുമായി ജെ.ആർ.പി മുൻ സംസ്​ഥാന സെക്രട്ടറി ബാബു രംഗത്തെത്തിയിരുന്നു. ബാബുവിന്‍റെ ആരോപണവും അടിസ്​ഥാന രഹിതമാണെന്നും തെളിവു​െണ്ടങ്കിൽ പുറത്തുവിടണമെന്നും ജാനു കൂട്ടിച്ചേർത്തു.

അതേസമയം സി.കെ. ജാനുവിന്​ വ്യക്തിഗത ആവശ്യത്തിനായി പണം നൽകിയി​ട്ടില്ലെന്ന്​ കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രസീത തന്നെ വിളിച്ചില്ലെന്ന്​ പറയുന്നില്ല, തെരഞ്ഞെടുപ്പ്​ സമയത്ത്​ പലരുമായും സംസാരിച്ചിരുന്നു. സംഭാഷണം മുഴുവൻ ഓർത്തുവെക്കാനാകില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. പ്രസീത പുറത്തുവിട്ട ഓഡിയോ ക്ലിപ്പിൽ കൃത്രിമം നടത്തിയിട്ടു​ണ്ടെന്നും സ​ുരേന്ദ്രൻ ആരോപിച്ചു. അതേസമയം ശബ്​ദരേഖ ഒരു തരത്തിലും എഡിറ്റ്​ ചെയ്​തിട്ടില്ലെന്നും ആർക്കുവേണമെങ്കിലും പരിശോധിക്കാമെന്നും പ്രസീത പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CK JanundaK SurendranPraseethaBJP
News Summary - Evidence should be released and ready to check CCTV -CK Janu
Next Story