Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.ടി. ജലീലിന്റെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തെളിവുണ്ടെന്ന് സ്വപ്ന
text_fieldsbookmark_border
Listen to this Article
കൊച്ചി: കെ.ടി. ജലീല്‍ മന്ത്രിയായിരിക്കെ നടത്തിയ ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് തന്‍റെ പക്കൽ തെളിവുണ്ടെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. രേഖകള്‍ വക്കീലിന് കൊടുത്തിട്ടുണ്ടെന്നും അതു കോടതിയില്‍ ഫയല്‍ ചെയ്യുമെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.
'ആരാണ് ദേശദ്രോഹപ്രവൃത്തി ചെയ്തതെന്നതിന് ഇതോടെ തെളിവാകും. സ്വര്‍ണക്കടത്തില്‍ എന്‍.ഐ.എ എടുത്ത കേസിനെക്കുറിച്ച് പേടിക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ തന്നോട് പറഞ്ഞിരുന്നു. കേസ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയുടെ സംഘത്തിലുള്ള കേരള പൊലീസില്‍ നിന്നുള്ളവരാണെന്നും സ്വാധീനിക്കപ്പെടാന്‍ കഴിയുന്നവരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു' -സ്വപ്ന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

