Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്, എല്ലാം ഉടൻ തുറന്നുപറയും -ലൈംഗികാരോപണത്തിൽ സുധീഷ്
text_fieldsbookmark_border
കോഴിക്കോട്: തനിക്കെതിരെ ഉയർന്ന ലൈംഗികാരോപണത്തിൽ പ്രതികരണവുമായി നടൻ സുധീഷ്. ഇപ്പോൾ അതേക്കുറിച്ച് പറയുന്നില്ലെന്നും എന്നാൽ, ഒരു പാട് കാര്യങ്ങൾ പറയാനുണ്ടെന്നും സുധീഷ് പറഞ്ഞു. അക്കാര്യം വൈകാതെ തുറന്ന് സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള ശിക്ഷ ലഭിക്കണം. അന്വേഷിച്ച് തെളിയിക്കേണ്ട കാര്യമാണെന്നും സുധീഷ് പറഞ്ഞു.
കോഴിക്കോട് സ്വദേശിനിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ് സുധീഷിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നത്. ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് പരാതി. പരാതിയിൽ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്. തുടർന്ന്, സിനിമാരംഗത്തെ ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം യുവതിയുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

