Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭരണനയങ്ങൾ മുതൽ പാർട്ടി...

ഭരണനയങ്ങൾ മുതൽ പാർട്ടി നിലപാട്​ വരെ എല്ലാം ചർച്ചയായി

text_fields
bookmark_border
vote
cancel

തിരുവനന്തപുരം: പ്രചാരണത്തിൽ വിവാദങ്ങളുടെ വേലിയേറ്റം തീർത്ത്​​ കേരളം ലോക്സഭയിലേക്ക്​ വിധിയെഴുതുന്നു​. കേന്ദ്ര നയങ്ങളും സംസ്ഥാന സർക്കാർ നടപടികളും രാഷ്ട്രീയ കക്ഷികളുടെ നയനിലപാടുകളും ഇഴകീറി ചർച്ച ചെയ്തു. ബി.ജെ.പി വിരുദ്ധതയിൽ ചാമ്പ്യന്മാർ ആരെന്നതായിരുന്നു പ്രധാന മത്സരം​.

ന്യൂനപക്ഷ വോട്ട്​ ആകർഷിക്കാൻ ഇരുകൂട്ടരും സർവതന്ത്രങ്ങളും പയറ്റി. പ്രധാനമന്ത്രി അടക്കം പലവട്ടം പ്രചാരണത്തിനെത്തി ബി.ജെ.പിയും കളംപിടിക്കാൻ കിണഞ്ഞുശ്രമിച്ചു. ദേശീയതല മുദ്രാവാക്യമായ മോദി ഗാരന്‍റി പ്രഖ്യാപിച്ചതുതന്നെ കേരളത്തിൽ.

സംസ്​ഥാന സർക്കാറിന്‍റെ ഭരണവിരുദ്ധ വികാരം ഉയർത്താൻ​ യു.ഡി.എഫ്​ ശ്രമിച്ചപ്പോൾ കേന്ദ്രത്തിന്‍റെ പ്രതികാരമാണ്​ പ്രതിസന്ധി സൃഷ്ടിച്ചതെന്ന്​ ഭരണപക്ഷം വിശദീകരിച്ചു. യു.ഡി.എഫ്​ എം.പിമാർ സംസ്ഥാനത്തിന്​ അനുകൂല നിലപാടെടുത്തില്ലെന്ന്​ എൽ.ഡി.എഫ്​ ആരോപിച്ചപ്പോൾ കേന്ദ്രവും മുഖ്യമന്ത്രിയുമായി ഒത്തുകളിയുണ്ടെന്നായിരുന്നു യു.ഡി.എഫ്​ ആക്ഷേപം.

കരുവന്നൂർ അടക്കം സഹകരണ മേഖലയിലെ തട്ടിപ്പും ഇ.ഡിയുടെ വരവും പ്രതിപക്ഷം ആയുധമാക്കി. പത്തനംതിട്ടയിലെ സ്ഥാനാർഥി തോമസ്​ ഐസക്കിന്​ പലതവണ ഇ.ഡി നോട്ടീസ്​ വന്നു. മാസപ്പടിക്കേ​സിൽ അന്വേഷണം കേന്ദ്രം മുറുക്കിയതിൽ പോലും പ്രതിപക്ഷം ഒത്തുകളി മണത്തു.

കരുണാകരന്‍റെ മകൾ പത്മജ അടക്കം ബി.ജെ.പിയിലേക്ക്​ ചാടിയത് തെരഞ്ഞെടുപ്പിന്​ നടുവിൽ യു.ഡി.എഫിന്​ ക്ഷീണമായി. രാഹുൽ ഗാന്ധി വയനാട്​ മത്സരിക്കുന്നതിൽ ഇൻഡ്യ മുന്നണി ഘടകകക്ഷിയായ സി.പി.ഐക്ക്​ കടുത്ത എതിർപ്പുണ്ടായിരുന്നു. അത്​ പരസ്യമായി ഉന്നയിച്ചിട്ടും കോൺഗ്രസ്​​ തിരുത്തിയില്ല. പൊന്നാനിയിലെ ഇടത്​​ സ്ഥാനാർഥി ലീഗിലും അസ്വസ്​ഥത സൃഷ്ടിച്ചു. ഇത്​ സമസ്തയിലുണ്ടാക്കിയ പ്രശ്നങ്ങൾ തീർന്നിട്ടില്ല.

അവസാന ലാപ് രാഹുൽ ഗാന്ധിയും മുഖ്യമന്ത്രിയും തമ്മിൽ വലിയ വാഗ്വാദത്തിനാണ്​ സാക്ഷ്യംവഹിച്ചത്​. ബി.ജെ.പി രാഹുലിനെതിരെ നടത്തിയ ആക്ഷേപങ്ങൾ വരെ ഇടത്​ സ്വരമായി. സി.എ.എയുടെ പേരിൽ ന്യൂനപക്ഷ വോട്ട്​ ഉറപ്പാക്കാൻ ഇരുപക്ഷവും അവസാന നിമിഷവും ശ്രമം തുടർന്നു.

എ.കെ. ആന്‍റണിയുടെ മകനും ബി.ജെ.പി സ്ഥാനാർഥിയുമായ അനിൽ ആന്‍റണി​ക്കെതിരെ ദല്ലാൾ ടി.ജി. നന്ദകുമാറിന്‍റെ വെളിപ്പെടുത്തലും​ വിവാദമായി​. അനിൽ ആന്‍റണി 25 ലക്ഷവും ആലപ്പുഴയിലെ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ 10 ലക്ഷവും വാങ്ങിയെന്നായിരുന്നു വെളിപ്പെടുത്തൽ. മറുപടിയായി പ്രമുഖ സി.പി.എം നേതാവ്​ ബി.ജെ.പിയിലേക്ക്​ പോകാൻ ചർച്ച നടത്തിയെന്ന്​ ശോഭ വെളിപ്പെടുത്തി. വോട്ടെടുപ്പിന്​​ തലേന്ന്​ കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരൻ അത്​ ഇ.പി. ജയരാജനാണെന്ന്​ വെളിപ്പെടുത്തി.

യു.ഡി.എഫുകാർക്കെതിരെ ബി.ജെ.പി ബന്ധം സി.പി.എം തുടർച്ചയായി ഉന്നയിക്കവെയാണ്​ അവസാനനിമിഷം വന്ന വൻ വിവാദം. തൃശൂർ പൂരം ​പൊലീസിന്‍റെ കാർക്കശ്യത്തിൽ അലങ്കോലമായത്​ പ്രചാരണത്തിലും പ്രതിഫലിച്ചു. ​

വോട്ടിങ്​ യന്ത്രത്തിൽ പരീക്ഷണം നടത്തിയപ്പോൾ ബി.ജെ.പിക്ക്​ വോട്ട്​ അധികം കിട്ടിയതും മറ്റ്​​ ചിഹ്​നങ്ങൾക്ക്​ കുത്തിയാലും താമരക്ക്​ പോകുന്നതും​ അടക്കം പരാതികൾ വന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VoteKerala PoliticsLok Sabha Elections 2024Kerala News
News Summary - Everything from government policies to the party's decisions was discussed
Next Story