‘തമ്പുരാൻ കോട്ടയിൽ ഇന്നും വിള്ളലുണ്ടായിട്ടില്ല’; എല്ലാവർക്കും എല്ലായിടത്തും തുല്യനീതി വേണം -സ്വാമി സച്ചിദാനന്ദ
text_fieldsവർക്കല: തുല്യനീതി എല്ലാവര്‍ക്കും എല്ലായിടത്തും ലഭ്യമാകണമെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ശിവഗിരി മഠത്തിൽ നടന്ന 169ാമത് ശ്രീനാരായണഗുരു ജയന്തി സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സെക്രട്ടേറിയറ്റിനെ ‘തമ്പുരാന്‍ കോട്ട’ എന്നാണ് ഗുരു നിത്യചൈതന്യയതി വിശേഷിപ്പിച്ചത്. ആ തമ്പുരാൻ കോട്ടക്ക് ഇന്നും വിള്ളലുണ്ടായിട്ടില്ല. അരുവിപ്പുറം പ്രതിഷ്ഠയെ തുടര്‍ന്നാണ് വിവിധ നവോത്ഥാന പ്രസ്ഥാനങ്ങളും രാഷ്ട്രീയപാര്‍ട്ടികളും നാട്ടിൽ ഉടലെടുത്തത്. ഗുരു ആഗ്രഹിച്ചത് ക്ഷേത്ര പ്രവേശനം മാത്രമായിരുന്നില്ല, ക്ഷേത്രത്തില്‍ പൂജ ചെയ്യാന്‍ ഏവര്‍ക്കും കഴിയണമെന്നായിരുന്നു.
ശബരിമലയടക്കം ഇന്നും പല ക്ഷേത്രങ്ങളിലും പൂജാകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ ചില പ്രത്യേക വര്‍ഗങ്ങള്‍ക്ക് മാത്രമേ കഴിയുന്നുള്ളൂ. എൽ.ഡി.എഫും യു.ഡി.എഫും ഭരിച്ചാലും ഇതിനനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

