Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുരക്ഷവീഴ്​ച: കടലാസ്​...

സുരക്ഷവീഴ്​ച: കടലാസ്​ രഹിത വോട്ടുയന്ത്രങ്ങൾ ഇനി വിൽക്കില്ലെന്ന്​ അമേരിക്കൻ കമ്പനി

text_fields
bookmark_border
സുരക്ഷവീഴ്​ച: കടലാസ്​ രഹിത വോട്ടുയന്ത്രങ്ങൾ ഇനി വിൽക്കില്ലെന്ന്​ അമേരിക്കൻ കമ്പനി
cancel
ന്യൂയോർക്​: വിശ്വാസ്യത ചോദ്യംചെയ്യപ്പെട്ടതിനെ തുടർന്ന്​ അമേരിക്കയിലെ ഏറ്റവും വലിയ വോട്ടുയന്ത്ര നിർമാതാക ്കളായ ഇ.എസ് ആൻഡ്​​ എസ്​ (ഇലക്​ഷൻ സിസ്​റ്റംസ്​ ആൻഡ്​​ സോഫ്​റ്റ്​വെയർ) കടലാസ്​ രഹിത വോട്ടുയന്ത്ര വിൽപന നിർത്തി . നെബ്രാസ്​കയിലെ ഒമാഹ ആസ്​ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ചീഫ്​ എക്​സിക്യൂട്ടിവ്​ ടോം ബർട്ട്​ തന്നെയാ ണ്​ ഇക്കാര്യം അറിയിച്ചത്​. ഇനി മുതൽ കടലാസ്​ രഹിത വോട്ടുയന്ത്രം വിൽക്കില്ലെന്ന്​ ‘റോൾ കോൾ’ വെബ്​സൈറ്റിൽ എഴ ുതിയ ലേഖനത്തിൽ അദ്ദേഹം വ്യക്​തമാക്കി​.

പേപ്പർ ബാലറ്റിനെ നേരിട്ട്​ പിന്തുണക്കുന്നതാണ്​ ബർട്ടി​​​െൻറ തീ രുമാനം. ഇന്ത്യയിൽ വോട്ടുയന്ത്രത്തി​​​െൻറ വിശ്വാസ്യത വ്യാപകമായി ചോദ്യം ​െചയ്യപ്പെടുന്ന സാഹചര്യത്തിലാണ്​ അമേരിക്കയിലെ വൻകിട വോട്ടുയന്ത്ര നിർമാതാക്കൾ വോട്ടുയന്ത്രം നൂറുശതമാനം വിശ്വാസ്യതയുള്ളതല്ലെന്ന്​​ അംഗീകരിച്ചിരിക്കുന്നത്​. തട്ടിപ്പും വ്യാജ വോട്ടുകളും തടയാൻ വോട്ടുയന്ത്രത്തിൽ രേഖപ്പെടുത്തുന്ന വോട്ടുകൾക്ക്​​ കടലാസ്​ രസീത്​ ആവശ്യമാണെന്നും ​വോട്ടുയന്ത്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന പരിശോധനക്ക്​ സെനറ്റ്​ നിയമ നിർമാണം നടത്തണമെന്നും ടോം ബർട്ട്​ ലേഖനത്തിൽ ആവശ്യപ്പെടുന്നുണ്ട്​.

പതിറ്റാണ്ട്​ പഴക്കമുള്ളതും സുരക്ഷപ്രശ്​നങ്ങൾ ഉള്ളതുമായ വോട്ടുയന്ത്രങ്ങൾ ഇ.എസ്​ ആൻഡ്​​ എസ്​ ഇപ്പോഴും വിൽക്കുന്നത്​ ചോദ്യംചെയ്​ത്​ രണ്ട്​ ​ഡെമോക്രാറ്റ്​ അംഗങ്ങൾ രംഗത്തുവന്ന സാഹചര്യത്തിലാണ്​ ബർട്ടി​​​െൻറ തീരുമാനമെന്ന്​ ​ ‘ടെക്​ക്രഞ്ച്​’ വെബ്​സൈറ്റ്​ റിപ്പോർട്ട്​ ചെയ്​തു. ഒരു വർഷം മുമ്പ്​​ ഇ.എസ്​ ആൻഡ്​ എസി​​​െൻറ വോട്ടുയ​ന്ത്രങ്ങൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നപ്പോൾ അതിനെ ശക്​തമായി പ്രതിരോധിച്ച വ്യക്​തിയാണ്​ ബർട്ട്​.

കൃത്രിമം സാധ്യമെന്ന്​ ഗവേഷകർ
കഴിഞ്ഞവർഷം യു.എസിൽ നടന്ന ‘ഡെഫ്​കോൺ’ സമ്മേളനത്തിലാണ്​ ഇ.എസ് ആൻഡ്​ എസി​​​െൻറ വോട്ടുയന്ത്രങ്ങളിൽ കൃത്രിമം സാധ്യമാണെന്ന്​ ഹാക്കർമാർ കണ്ടെത്തിയത്​. നിരവധി അ​േമരിക്കൻ സംസ്​ഥാനങ്ങളിൽ വോ​െട്ടടുപ്പിന്​ ഉപയോഗിച്ച ഒരു വോട്ടുയന്ത്രത്തിലാണ്​ സമ്മേളനത്തിൽ പ​െങ്കടുത്ത ഗവേഷകർ സുരക്ഷവീഴ്​ച തെളിയിച്ചത്​​. ഇത്​ അംഗീകരിക്കാതിരുന്ന ബർട്ട്​ തങ്ങളുടെ ശത്രുക്കളാണ്​ ഇതിനുപിന്നിലെന്ന്​ ആരോപിച്ച്​ രക്ഷപ്പെടുകയായിരുന്നു. എന്നാൽ, ഇതിനെതിരെ യു.എസ്​ സൈബർ സുരക്ഷ മേധാവി റോബ്​ ജോയ്​സ്​ തന്നെ രംഗത്തുവന്നു. ‘സുരക്ഷയെപ്പറ്റി അറിവില്ലാത്തത്​ സുരക്ഷ കൂട്ടില്ലെന്നായിരുന്നു’ ബർട്ടിന്​ ജോയ്​സ്​ നൽകിയ മറുപടി. വോട്ടുയന്ത്രത്തിൽ നുഴഞ്ഞുകയറാൻ കഴിയുമെന്ന ഹാക്കർമാരുടെ കണ്ടെത്തൽ സേവനമാണെന്നും അത്​ ഭീഷണിയായി കാണരുതെന്നും ജോയ്​സ്​ മുന്നറിയിപ്പു നൽകി.

അതേസമയം, ​െതരഞ്ഞെടുപ്പ്​ വിദഗ്​ധരെല്ലാം ഇ.എസ്​ ആൻഡ്​​ എസ്​ നിലപാട്​ മാറ്റി രംഗത്തുവന്നതിനെ സ്വാഗതം ചെയ്​തു. കടലാസ്​ രസീത്​​ നിർബന്ധമാണെന്നും വോട്ടുയന്ത്രങ്ങൾ കൂടുതൽ സുരക്ഷ പരിശോധനക്ക്​ വിധേയമാക്കേണ്ടതുമാണെന്ന കമ്പനി തീരുമാനം ആഹ്ലാദകരമാണെന്ന്​ പെൻസൽവേനിയ യൂനിവേഴ്​സിറ്റിയിലെ കമ്പ്യൂട്ടർ സയൻസ്​ പ്രഫസർ മാറ്റ്​ ബ്ലേസ്​ ട്വീറ്റ്​ ചെയ്​തു. പുറത്തുനിന്നുള്ള ഏജൻസിയ​ുടേതടക്കം മൂന്ന്​ തലത്തിൽ തങ്ങളുടെ വോട്ടുയന്ത്രം പരിശോധനക്ക്​ വിധേയമാക്കിയിരുന്നുവെന്ന്​​ ഇ.എസ്​ ആൻഡ്​​ എസ്​ വക്​താവ്​ കാറ്റിന ​േഗ്രഞ്ചർ അറിയിച്ചു. എല്ലാ വോട്ടുയന്ത്ര നിർമാതാക്കൾക്കും ഒരുപോലെ ബാധകമായ നിർബന്ധിത സുരക്ഷ പരിശോധന യു.എസ്​ കോൺഗ്രസ്​ നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:voting machineEVM
News Summary - Even a voting machine company is pushing for election security legislation
Next Story