കോൺഗ്രസിനെ അപമാനിക്കാൻ കേന്ദ്രനീക്കം, നെഹ്റുവിന്റെ സ്മരണ പോലും ബി.ജെ.പിയെ വിറളി പിടിപ്പിക്കുന്നു -കെ. സുധാകരൻ
text_fieldsതിരുവനന്തപുരം: സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരായ എൻഫോഴ്സ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് കെ.പി.സി.സി നേതൃത്വത്തില്‍ വ്യാഴാഴ്ച രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് പ്രസിഡന്‍റ് കെ. സുധാകരന്‍ അറിയിച്ചു. ദില്ലിയിൽ കോൺഗ്രസിനെ അപമാനിക്കാൻ കേന്ദ്രനീക്കം നടക്കുകയാണ്. കോൺഗ്രസിനെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയ പാപ്പരത്തമാണിത്. ബി.ജെ.പിയുടെ തനിനിറം തുറന്ന് കാണിക്കുന്ന സമരങ്ങൾ കോൺഗ്രസ് സംഘടിപ്പിക്കും. നാഷനൽ ഹെറാള്‍ഡ് കോൺഗ്രസിന്‍റേത് മാത്രമാണ്. നെഹ്റുവിന്റെ സ്മരണ പോലും ബി.ജെ.പിയെ വിറളി പിടിപ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
നാഷനൽ ഹെറാൾഡ് കേസിൽ രാഹുല്‍ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിനെതിരായ കോണ്‍ഗ്രസ് പ്രതിഷേധം ദില്ലിയിൽ ഇന്നും സംഘര്‍ഷത്തിൽ കലാശിച്ചിരുന്നു. എ.ഐ.സി.സി ആസ്ഥാനത്ത് കയറി പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

