Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭരണം മാറിയിട്ടും...

ഭരണം മാറിയിട്ടും സർക്കാറിന്​ ‘തലവേദന’യായി രഹസ്യപൊലീസിലെ ‘സി.പി.എം തലകൾ’!

text_fields
bookmark_border
ഭരണം മാറിയിട്ടും സർക്കാറിന്​ ‘തലവേദന’യായി   രഹസ്യപൊലീസിലെ ‘സി.പി.എം തലകൾ’!
cancel

തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണം മാ​റി​യെ​ങ്കി​ലും സം​സ്ഥാ​ന പൊ​ലീ​സി​ന്‍റെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ലു​ള്ള ഭൂ​രി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ട​തു​പ​ക്ഷാ​നു​കൂ​ലി​ക​ൾ. ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത്​ പൊ​ലീ​സ്​ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ‘സു​ഖ​ജീ​വി​ത’​ത്തി​ന്​ നി​യോ​ഗി​ച്ച​ത്​ സ്​​പെ​ഷ​ൽ ബ്രാ​ഞ്ച്​ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യി​ലാ​യി​രു​ന്നു. 10 വ​ർ​ഷ​ത്തോ​ള​മാ​യി യൂ​നി​ഫോം ധ​രി​ക്കാ​തെ ജോ​ലി ചെ​യ്യു​ന്ന ഈ ​ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ഭൂ​രി​ഭാ​ഗ​വും ഇ​പ്പോ​ഴും സം​സ്ഥാ​ന​ത്തെ ‘ര​ഹ​സ്യ​പൊ​ലീ​സാ​യി’ തു​ട​രു​ക​യാ​ണ്. രാ​ഷ്ട്രീ​യ താ​ൽ​പ​ര്യ​ത്തി​ൽ എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ ജി​ല്ല, സം​സ്ഥാ​ന സ്പെ​ഷ​ൽ‍ ബ്രാ​ഞ്ചു​ക​ളി​ൽ നി​യ​മി​ച്ച ആ​യി​ര​ത്തോ​ളം പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​രു​ന്ന​ത്​​​ യു.​ഡി.​എ​ഫി​ന്​ രാ​ഷ്ട്രീ​യ ത​ല​വേ​ദ​ന​യാ​കു​ക​യാ​ണ്​. യു.​ഡി.​എ​ഫ്​ അ​ധി​കാ​ര​ത്തി​ലേ​റി​യ ശേ​ഷം പൊ​ലീ​സ്​ ഓ​ഫി​സേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​നി​ലെ ചി​ല നേ​താ​ക്ക​ളെ സ്​​പെ​ഷ​ൽ ബ്രാ​ഞ്ച്, ക്രൈം​ബ്രാ​ഞ്ച്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് മാ​റ്റി​യ​തൊ​ഴി​ച്ചാ​ൽ മ​റ്റു​ കാ​ര്യ​മാ​യ സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വൊ​ന്നും ഒ​രു​മാ​സ​ത്തോ​ള​മാ​യി​ട്ടും ഇ​റ​ങ്ങി​യി​ട്ടി​ല്ല.

പ്ര​തി​പ​ക്ഷ നേ​താ​വ്​ പി​ണ​റാ​യി വി​ജ​യ​ന്‍റെ വ​സ​തി​യി​ൽ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച​തി​ലു​ൾ​പ്പെ​ടെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ നി​ഷ്​​ക്രി​യ​ത്വം പ്ര​ക​ട​മാ​യി​രു​ന്നു. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന്​ കൃ​ത്യ​മാ​യ വി​വ​രം ല​ഭി​ച്ചി​ട്ടും അ​ത്​ കൈ​മാ​റു​ന്ന​തി​ൽ സി.​പി.​എം അ​നു​കൂ​ലി​ക​ളാ​യ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ ഗു​രു​​ത​ര വീ​ഴ്ച​വ​രു​ത്തി​യ​താ​ണ് വ​ലി​യൊ​രു അ​ക്ര​മ​ത്തി​ലേ​ക്ക്​ കാ​ര്യ​ങ്ങ​ൾ കൊ​ണ്ടു​പോ​യ​ത്. കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ൻ​സ്​ വി​ഭാ​ഗം കൈ​മാ​റി​യ റി​പ്പോ​ർ​ട്ടി​ൽ സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ പാ​ളി​ച്ച ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

യു.​ഡി.​എ​ഫ്​ അ​ധി​കാ​ര​ത്തി​ലേ​റി​യ​പ്പോ​ൾ ത​ന്നെ സ്​​പെ​ഷ​ൽ​ബ്രാ​ഞ്ച്​ ഉ​ൾ​പ്പെ​ടെ ഇ​ട​ങ്ങ​ളി​ൽ​നി​ന്നും ഇ​ട​ത്​ അ​നു​കൂ​ലി​ക​ളെ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ, നാ​മ​മാ​ത്ര മാ​റ്റ​ങ്ങ​ളാ​ണു​ണ്ടാ​യ​ത്. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പി​നെ തു​ട​ർ​ന്നും ഇ.​ഡി റെ​യ്ഡു​മാ​യി ബ​ന്ധ​പ്പെ​ട്ടും ത​ല​സ്ഥാ​ന​ത്തു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളോ മു​ന്ന​റി​യി​പ്പോ മേ​ലു​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ ല​ഭി​ക്കാ​ത്ത​ത്​ ഈ ​ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ധാ​ന സ്ഥാ​ന​ത്ത്​ ഇ​രി​ക്കു​ന്ന​തി​നാ​ലാ​ണെ​ന്ന്​ യു.​ഡി.​എ​ഫ് അ​നു​കൂ​ലി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ.​ഡി ആ​ക്ര​മ​ണ​ത്തി​ൽ ഇ​പ്പോ​ഴും നി​ര​വ​ധി പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നു​ണ്ട്. എ​ന്നാ​ൽ, പൊ​ലീ​സി​ന്‍റെ നീ​ക്ക​ങ്ങ​ളേ​ക്കാ​ൾ വേ​ഗ​ത്തി​ൽ എ​ൽ.​ഡി.​എ​ഫ് കാ​ര്യ​ങ്ങ​ൾ അ​റി​ഞ്ഞ്​ നീ​ങ്ങു​ക​യാ​ണ്.

ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ സ്പെ​ഷ​ൽ ബ്രാ​ഞ്ചി​ൽ അ​ഴി​ച്ചു​പ​ണി​യു​ണ്ടാ​യി. അ​ന്ന്​ യു.​ഡി.​എ​ഫ്​ അ​നു​കൂ​ലി​ക​ളെ വ്യാ​പ​ക​മാ​യി മ​റ്റു​ ജി​ല്ല​ക​ളി​ലേ​ക്ക്​ സ്ഥ​ലം​മാ​റ്റു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​ർ വ​ന്ന​ശേ​ഷം നി​ല​വി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ സ്പെ​ഷ​ൽ ബ്രാ​ഞ്ചി​ൽ തു​ട​ര​ട്ടെ​യെ​ന്ന്​ നി​ല​പാ​ടെ​ടു​ത്ത​ത്​ സ​ർ​ക്കാ​റി​നു​ത​ന്നെ ത​ല​വേ​ദ​ന​യാ​കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDF Govt.PoliceCPM
News Summary - Even after the change of government, 'CPM heads' in the intelligence police remain a 'headache' for the administration!
Next Story