Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയതായി പരാതി; സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍

text_fields
bookmark_border
നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയതായി പരാതി; സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍
cancel
camera_alt

 ജോളി വര്‍ഗീസ്

കൊല്ലം: വിദേശരാജ്യങ്ങളില്‍ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്തെന്ന കേസില്‍ സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍. കോട്ടയം പാമ്പാടി സ്വദേശിനി ജോളി വര്‍ഗീസിനെയാണ് കൊല്ലത്ത് നിന്നും പൊലീസ് പിടികൂടിയത്.

മണ്ണൂര്‍ സ്വദേശികളായ മൂന്നുപേരുടെ പരാതിയിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോതമംഗലത്തുള്ള റിക്രൂട്ടിംഗ് ഏജന്‍സിയുടെ പേരിലായിരുന്നു പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നത്. നിരവധി പേരാണ് തട്ടിപ്പിനിരയായത്. ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശിയായ പാസ്റ്റര്‍ തോമസ് രാജന്‍ ഇതേ കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. രണ്ടു പ്രതികള്‍ ഒളിവിലാണ്. പൊലീസ് വ്യാപക അന്വേഷണം നടത്തിവരുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Evangelist arrested for allegedly defrauding crores by promising nursing jobs
Next Story