തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇ.വി ബസ് സര്‍വീസ്
text_fieldsതിരുവനന്തപുരം വിമാനത്താവളത്തില്‍ സര്‍വീസ്
ആരംഭിച്ച ഇ.വി ബസ്
വലിയതുറ: തിരുവനന്തപുരം വിമാനത്താവളത്തില്‍ രാജ്യാന്തര, ആഭ്യന്തര ടെര്‍മിനലുകളെ ബന്ധിപ്പിക്കുന്ന ഷട്ടില്‍ ഇ.വി ബസ് സര്‍വീസ് ആരംഭിച്ചു. വിദേശത്ത് നിന്നെത്തി രാജ്യത്തെ മറ്റു വിമാനത്താവളത്തിലേക്ക് പോകുന്നവര്‍ക്കും മറ്റു വിമാനത്താവളങ്ങളില്‍നിന്ന് തിരുവനന്തപുരം വഴി വിദേശത്തേക്ക് പോകുന്നവര്‍ക്കും സൗജന്യമായി ടെര്‍മിനലുകളിലേക്ക് യാത്ര ചെയ്യാം. ബസില്‍ കയറുമ്പോള്‍ ബോര്‍ഡിങ് പാസ് കാണിക്കണം. 24 മണിക്കൂറും സര്‍വീസ് ലഭ്യമാണ്. തിരുവനന്തപുരം വഴിയുളള ട്രാന്‍സിറ്റ് യാത്രക്കാരുടെ എണ്ണം അടുത്തിടെയായി വര്‍ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

