ഏറ്റുമാനൂരും ഇടുക്കിയും കോൺഗ്രസിന്; ജോസഫ് വിഭാഗത്തിന് എട്ട് സീറ്റുകൾ
text_fieldsഇടുക്കി: കോൺഗ്രസ്-കേരള കോൺഗ്രസ് ജോസഫ് വിഭാഗം സീറ്റ് വിഭജനത്തിൽ ധാരണയായി. ഏറ്റുമാനൂർ, ഇടുക്കി സീറ്റുകൾ കോൺഗ്രസിന് വിട്ടു നൽകും. എട്ട് സീറ്റുകളിലാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുക. കഴിഞ്ഞ തവണ ജോസഫ് വിഭാഗം മത്സരിച്ച ഏറ്റുമാനൂർ, ഇടുക്കി സീറ്റുകളാണ് ഇത്തവണ കോൺഗ്രസിന് വിട്ടുനൽകാൻ ധാരണയായത്.
ഈ രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർഥികളാകും മത്സരത്തിനിറങ്ങുക. എന്നാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഈ സീറ്റുകളിൽ വിജയിക്കാൻ സാധിച്ചില്ലെങ്കിൽ അടുത്ത തവണ ഇവ കേരള കോൺഗ്രസിന് വിട്ടുകൊടുക്കണമെന്ന കർശന ഉപാധിയോടെയാണ് ജോസഫ് വിഭാഗം വിട്ടുവീഴ്ച്ചക്ക് തയ്യാറായത്.
നേരത്തെ കുട്ടനാട്, ഏറ്റുമാനൂർ, പൂഞ്ഞാർ സീറ്റുകൾ കോൺഗ്രസ് ഏറ്റെടുക്കുമെന്ന തരത്തിൽ ചർച്ചകൾ മുന്നണിയിൽ ഉയർന്നിരുന്നു. കടുതുരുത്തിയിൽ നിവിലെ എം.എൽ.എ മോൻസ് ജോസഫ് തന്നെ വീണ്ടും ജനവിധി തേടും. പാർട്ടിയുടെ ശക്തി കേന്ദ്രമായ തൊടുപുഴയിൽ ആര് മത്സരിക്കുമെന്ന കാര്യത്തിൽ തീരുമാനമായില്ല. തൊടുപുഴ ഒഴികെയുള്ള ബാക്കി ഏഴ് സീറ്റുകളിലെ സ്ഥാനാർഥികളെ ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

