വിമാന ജീവനക്കാരൻ അവധിയെടുത്തു; 45 പേരുടെ യാത്ര വൈകി
text_fieldsകൊണ്ടോട്ടി: ജീവനക്കാരിൽ ഒരാൾ അസുഖം ബാധിച്ച് അവധിയായതിനെ തുടർന്ന് 45 പേരുടെ വിമാന യാത്ര വൈകി. തിങ്കളാഴ്ച രാത്രി പത്തിന് കരിപ്പൂരിൽനിന്ന് അബൂദബിയിലേക്കുള്ള ഇത്തിഹാദ് വിമാനത്തിലാണ് സംഭവം.
കാബിൻ ക്രൂവിലെ ഒരാൾ പെെട്ടന്ന് അസുഖം ബാധിച്ച് അവധിയിലായതോടെ 45 യാത്രക്കാരെ വിമാനത്തിൽനിന്ന് തിരിച്ചിറക്കി. വിമാനത്തൽ 170ഒാളം യാത്രക്കാരാണുണ്ടായിരുന്നത്. രാജ്യാന്തര വ്യോമയാന ചട്ടങ്ങളനുസരിച്ച് കാബിൻ ക്രൂവിെൻറയും യാത്രക്കാരുടെയും അനുപാതം പാലിക്കാനാണ് 45 യാത്രക്കാരെ തിരികെ ഇറക്കിയത്.
പിന്നീട് മൂന്ന് മണിക്കൂറുകൾക്കുശേഷം ഇൗ വിമാനം പുറപ്പെട്ടു. തിരികെ ഇറക്കിയ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. ഇവരെ ചൊവ്വാഴ്ച രാവിലെ മറ്റു വിമാനങ്ങളിലായി കൊണ്ടുപോയി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
